Kerala News

കല്ലേറ്റുംകരയിൽ ഗ്രാമ സ്മൃതി സഭ/പി.എം. ഷാഹുൽ ഹമീദ്  മാസ്റ്റർ അനുസ്മരണം

കല്ലേറ്റുംകര :  സാമൂഹ്യ -സാംസ്കാരിക – വിദ്യഭ്യാസ- മാധ്യമ പ്രവർത്തകനും , മികച്ച സംഘാടകനും, കേരള സിറ്റിസൺ ഫോറം സ്ഥാപകനും ദീർഘകാലം സംസ്ഥാന പ്രസിഡണ്ടുമായിരുന്ന പി.എം. ഷാഹുൽ ഹമീദ് മാസ്റ്ററുടെ നാലാം ചരമവാർഷികം കർഷക മുന്നേറ്റത്തിൻ്റെയും സിറ്റിസൺ ഫോറത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ  കോസ്മോസ് ക്ലബ്ബ് ഹാളിൽ ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ. ജോജോ ഉദ്ഘാടനം ചെയ്തു. സിറ്റിസൺ ഫോറം സംസ്ഥാന സെക്രട്ടറി ഡോ. മാർട്ടിൻ  പി. പോൾ അധ്യക്ഷത വഹിച്ചു.  സഹകരണ ബാങ്ക് അദ്ധ്യക്ഷൻ എൻ . കെ. ജോസഫ്, വർഗ്ഗീസ് തൊടുപറമ്പിൽ , വിൻസൻ്റ് പുത്തൂർ, അച്ചുതൻ മാസ്റ്റർ , കെ.ഡി. ജോയ്, വർഗ്ഗീസ് പന്തല്ലൂക്കാരൻ , പി.എ.അജയഘോഷ്,  കെ.ബി. സുനിൽ, എ. ആർ. ഡേവിസ്, ഷാജു ജോസഫ്, കെ. കെ.  ബാബു ബാലകൃഷ്ണൻ അഞ്ചത്ത് , സോമൻ ചിറ്റേത്ത് , എ.സി. സുരേഷ്, കെ. എഫ്. ജോസ്, സോമൻ ശാരദാലയം, ഡേവീസ് തുളുവത്ത് , കെ.പി. കുരിയൻ, കെ.കെ. പോളി, പി.എൻ. സുരൻ, ഐ.കെ. ചന്ദ്രൻ, ഹസീന നിഷാബ്, ഉണ്ണികൃഷ്ണൻ പുതുവീട്ടിൽ, പി.എം. മീരാസ , രാജ അൻവർഷാ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *