Entertainment Kerala News

നടൻ കൃഷ്ണ കുമാറിനും മകള്‍ ദിയയ്‌ക്കെതിരേ തട്ടിക്കൊണ്ടുപോകൽ കേസ്

തിരുവനന്തപുരം: ബിജെപി നേതാവും പ്രശസ്ത നടനുമായ കൃഷ്ണ കുമാറിനും, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ മകള്‍ ദിയ കൃഷ്ണയ്ക്കുമെതിരേ തട്ടിക്കൊണ്ടുപോകൽ കേസെടുത്തു. തിരുവനന്തപുരം കവടിയാറിലുള്ള ‘ഓ ബൈ ഓസി’ എന്ന സ്ഥാപനത്തിലെ ജോലി ചെയ്യുന്ന ജീവനക്കാരാണ് പരാതി നല്‍കിയിരിക്കുന്നത്.

ജീവനക്കാരെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു എന്നാണ് ആരോപണം. ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ തട്ടിയെടുത്തു എന്ന കേസിലും ജീവനക്കാര്‍ നേരത്തെ പ്രതികളായിട്ടുണ്ട്. ഈ പരാതിയെ തുടര്‍ന്ന് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

സ്ഥാപനത്തില്‍ നിന്നും പണം നഷ്ടപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയരായ ജീവനക്കാരുമായി കൃഷ്ണ കുമാറും ദിയയും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം എട്ട് ലക്ഷം രൂപ നല്‍കി. ബാക്കി പിന്നീട് നല്‍കാമെന്നായിരുന്നു ജീവനക്കാരികളും അവരുടെ ബന്ധുക്കളും അറിയിച്ചത്. എന്നാല്‍ ഇവര്‍ പിന്നീട് ഭീഷണിപ്പെടുത്തുകയായിരുന്നു. പരാതിയെ നിയമപരമായി നേരിടും എന്നും കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *