Entertainment Kerala News

നടൻ കൃഷ്ണ കുമാറിനും മകള്‍ ദിയയ്‌ക്കെതിരേ തട്ടിക്കൊണ്ടുപോകൽ കേസ്

തിരുവനന്തപുരം: ബിജെപി നേതാവും പ്രശസ്ത നടനുമായ കൃഷ്ണ കുമാറിനും, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ മകള്‍ ദിയ കൃഷ്ണയ്ക്കുമെതിരേ തട്ടിക്കൊണ്ടുപോകൽ കേസെടുത്തു. തിരുവനന്തപുരം കവടിയാറിലുള്ള ‘ഓ ബൈ ഓസി’ എന്ന സ്ഥാപനത്തിലെ ജോലി ചെയ്യുന്ന ജീവനക്കാരാണ് പരാതി നല്‍കിയിരിക്കുന്നത്. ജീവനക്കാരെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു എന്നാണ് ആരോപണം. ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ തട്ടിയെടുത്തു എന്ന കേസിലും ജീവനക്കാര്‍ നേരത്തെ പ്രതികളായിട്ടുണ്ട്. ഈ പരാതിയെ തുടര്‍ന്ന് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. Read More…