തൃശൂർ നഗരത്തിൽ കുടിവെള്ളം ഒരു മാസത്തോളമായി ലഭ്യമാവാത്തതിൽ ബിജെപി കൗൺസിലർമാർ കൌൺസിൽ ഹാളിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു.അമൃത് ഫണ്ടിൽ നിന്നും കോടികൾ എടുത്തിട്ടും ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കുടിവെള്ളം നൽകാൻ കഴിയാത്ത കോർപറേഷൻ പരാജയമാണ്. പരിഹാരം കാണാൻ മേയറുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ല.
Related Articles
കവിയൂർ പൊന്നമ്മയെ ആലുവ ജനസേവ ശിശുഭവൻ അനുസ്മരിച്ചു
ആലുവ: പ്രശസ്ത സിനിമാ നടിയും ആലുവ ജനസേവ ശിശുഭവൻ രക്ഷാധികാരിയുമായിരുന്ന കവിയൂർ പൊന്നമ്മയുടെ അനുസ്മരണ പരിപാടി ജനസേവ ശിശുഭവന്റെ നേതൃത്വത്തിൽ നടന്നു. ഡോ. ടോണി ഫെർണാണ്ടസാണ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തത്. പരിപാടിക്ക് ജനസേവ പ്രസിഡന്റ് അഡ്വ. ചാർളി പോൾ അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ ജോസ് മാവേലി, കവിയൂർ പൊന്നമ്മയെ അനുസ്മരിച്ച് പ്രഭാഷണം നടത്തി. പൊന്നമ്മയുടെ സഹോദര ഭാര്യ ജയ മനോജ്, കൊച്ചുമകൾ ഭാവന മനോജ് എന്നിവരും പങ്കെടുത്തു. ചിന്നൻ ടി. പൈനാടത്ത്, ഹംസക്കോയ, ജോബി തോമസ്, Read More…
കുട്ടികളുടെ സുരക്ഷയ്ക്കായി പുതിയ നിയമങ്ങൾ: പ്രത്യേക സീറ്റ് ബെൽറ്റ്, ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റ് നിർബന്ധം
കേരളത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ നിയമം വരുന്നു. ഡിസംബർ മുതൽ നിലവിൽ വരുന്ന നിയമപ്രകാരം, ഒന്നു മുതൽ നാല് വയസ്സുവരെയുള്ള കുട്ടികൾക്ക് കാറിൽ പ്രത്യേക സീറ്റ് ബെൽറ്റ് നിർബന്ധമാക്കും. നാല് വയസ്സിന് മുകളിലുള്ള കുട്ടികൾ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഹെൽമറ്റ് ധരിക്കേണ്ടതാണ്. കൂടാതെ, നാല് വയസ്സു മുതൽ 14 വയസ്സുവരെയുള്ള 135 സെന്റീമീറ്ററിൽ താഴെ ഉയരമുള്ള കുട്ടികൾ കാറിൽ സഞ്ചരിക്കുമ്പോൾ ചൈൽഡ് ബൂസ്റ്റർ സീറ്റ് ഉപയോഗിക്കേണ്ടതും നിർബന്ധമാക്കിയിട്ടുണ്ട്. മാതാപിതാക്കൾ കുട്ടികളെ മടിയിൽ വെച്ച് കാറിൽ സഞ്ചരിക്കുന്നത് Read More…
യുവാക്കളുടെ മുഖം വാടാതെ നോക്കേണ്ടതു സർക്കാരിന്റെ ഉത്തരവാദിത്തം: മുഖ്യമന്ത്രി
തിരുവനന്തപുരം: യുവാക്കൾ നാടിന്റെ മുഖമാണെന്നും അവരുടെ മുഖം വാടാതെ നോക്കേണ്ടതു സർക്കാരിന്റെ ഉത്തരവാദിത്തമായി കാണുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ. യുവാക്കളുടെ മുഖം വാടിയാൽ വരും തലമുറകളുടെ കാര്യമാകെ ഇരുളിലാകും. അതു സഹിക്കാൻ കഴിയുന്നതല്ല. അതുകൊണ്ടുതന്നെ യുവാക്കൾക്ക് ഏറ്റവും വലിയ കരുതൽ സർക്കാരിൽ നിന്നുണ്ടാകും – മുഖ്യമന്ത്രി വ്യക്തമാക്കി. നവകേരള സദസിന്റെ തുടർച്ചയായി സംസ്ഥാനത്തെ യുവജനങ്ങളുമായി നടത്തിയ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുമായി നന്നായി ഇടപഴുകുന്നവരാണ് ഇന്നു സർക്കാരിലുള്ളതെന്നും യുവാക്കൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ഏകദേശ ധാരണ Read More…