സിപിഎം ഉം കോൺഗ്രസ് ഉം മതതീവ്രവാദത്തോടുള്ള മൃദുസമീപനം ഒഴിവാക്കണമെന്നും പി.കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു. തൃശ്ശൂരിൽ മാധ്യമങ്ങളുടെ സംസാരിക്കുകയായിരുന്നു പി കെ കൃഷ്ണദാസ് .
വഖഫ്‌നിയമ ഭേദഗതി വേണമെന്ന് ബിജെപി. ദേശീയ സമിതി അംഗം പികെ കൃഷ്ണദാസ് വഖഫ് വിഷയത്തില്‍ സിപിഎമ്മിന്റേയും പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റേയും നിലപാടിനെ വിമര്‍ശിച്ചു. കോണ്‍ഗ്രസ്സ് കൊണ്ടുവന്ന ഭേദഗതിയാണ് വഖഫിന് അമിതാധികാരം നല്‍കിയതെന്ന് കൃഷ്ണദാസ് പറഞ്ഞു. ഏതു കാടന്‍നിയമമായാലും മുനമ്പത്ത് ഇരുന്നൂറുവര്‍ഷമായി താമസിച്ചുവരുന്ന കുടുംബങ്ങളെ ഇറക്കിവിടാന്‍ ബിജെപി സമ്മതിക്കില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.
പല്ലുനഖവും ഉപയോഗിച്ച് എതിര്‍ക്കും. ഇതിനു തടയിട്ടില്ലെങ്കില്‍ മുനമ്പം പ്രശ്‌നം കേരളം മുഴുവന്‍ വ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഡി പ്രതിയായ പുനർജനി കേസും മാങ്കൂട്ടത്തിൽ പ്രതിയായ ഐ ഡി കാർഡ് നിർമ്മിച്ച കേസും എവിടെയെത്തിയെന്ന് മുഖ്യമന്തി പറയണം. ഐ എൻ ഡി ഐ സഖ്യത്തിൻ്റെ അജണ്ടയാണോ ഇതെന്ന് സംശയിക്കുന്നതായും കൃഷ്ണദാസ് പറഞ്ഞു.