തിരുവനന്തപുരം: സ്വകാര്യ സ്റ്റേജ് കാരേജ് ബസ്സുകളിൽ വിദ്യാർത്ഥികൾക്ക് സർക്കാർ നിശ്ചയിച്ച കൺസഷൻ നിരക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. കൺസഷൻ നിരക്ക് നൽകാത്ത സ്വകാര്യ സ്റ്റേജ് കാരേജ് ബസ്സുകളുടെ പെർമിറ്റും കുറ്റം ചെയ്ത ജീവനക്കാരുടെ ലൈസൻസും റദ്ദ് ചെയ്യുന്നതിന് നിയമനടപടികൾ സ്വീകരിക്കാനും ട്രാൻസ്പോർട്ട് കമ്മീഷണർക്ക് ബാലാവകാശ കമ്മിഷൻ നിർദ്ദേശം നൽകി. കിളിമാനൂർ-വെളളല്ലൂർ കല്ലമ്പലം റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകൾ വിദ്യാർത്ഥികൾക്ക് അനുവദിച്ചിട്ടുളള ടിക്കറ്റ് നിരക്കല്ല ഈടാക്കുന്നത്. അർഹതപ്പെട്ട നിരക്ക് ചോദിക്കു മ്പോൾ കുട്ടികളെ ഭീഷണിപ്പെടുത്തുന്നു തുടങ്ങിയ വിഷയങ്ങൾ പരാമർശിച്ച് കമ്മിഷന് ലഭിച്ച പരാതിയി•േ-ലാണ് നടപടി. വിദ്യാർത്ഥികൾക്ക് സർക്കാർ നിശ്ചയിച്ച കൺസഷൻ നിരക്ക് നിഷേധിക്കുന്നത് കുട്ടികളുടെ അവകാശ നിയമങ്ങളുടെ ലംഘനമായി വിലയിരുത്തിയ കമ്മിഷൻ അംഗം എൻ. സുനന്ദയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിൻമേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 3 മാസത്തിനകം ലഭ്യമാക്കാനും നിർദ്ദേശം നൽകി.
Related Articles
കേരളത്തിലും എൻഡിഎ മുന്നേറ്റമുണ്ടാവും: കെ.സുരേന്ദ്രൻ
കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലും എൻഡിഎ മികച്ച മുന്നേറ്റം നടത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഏപ്രിൽ 26 കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം നിർണായക ദിവസമാണ്. കാലഹരണപ്പെട്ട യുഡിഎഫ്- എൽഡിഎഫ് മുന്നണികളെ മലയാളികൾ പുറംതള്ളുക തന്നെ ചെയ്യും. നരേന്ദ്ര മോദി ഹാട്രിക് വിജയം നേടുമ്പോൾ കേന്ദ്രഭരണത്തിൽ കേരളവും പങ്കാളികളാവും. ബിജെപിയുടെ സ്ഥാനാർത്ഥികൾ മികച്ചവരാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ തന്നെ സമ്മതിച്ചിരിക്കുകയാണ്. മോദിയുടെ ഗ്യാരണ്ടിയാണ് ഇത്തവണ കേരളത്തിലെ ചർച്ചാ വിഷയം. കേന്ദ്രസർക്കാരിൻ്റെ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിരിക്കും ഈ Read More…
‘പ്രശ്നപരിഹാരമാണ് ലക്ഷ്യം’: ഡബ്ല്യുസിസി അംഗങ്ങൾ മുഖ്യമന്ത്രിയെ കണ്ടു; സിനിമാ നയത്തിലെ നിലപാട് അറിയിച്ചു
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർനടപടികളെ സംബന്ധിച്ച നിലപാട് വ്യക്തമാക്കാൻ ഡബ്ല്യുസിസി (വുമൺസ് കൾക്ലക്റ്റീവ് ഇൻ സിനിമ) അംഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സിനിമാ നയത്തിലെ സുപ്രധാന വിഷയങ്ങളും പ്രശ്നങ്ങളും അവർ മുഖ്യമന്ത്രിക്ക് അറിയിക്കുകയും, മറ്റ് സഹായങ്ങൾക്ക് സർക്കാർ കൂടെ നിന്നാൽ എന്തൊക്കെയാകും ചെയ്യാനാകുകയെന്ന് ആലോചിച്ചതായും അറിയിച്ചു. ദീദി ദാമോദരൻ, റിമ കല്ലിങ്കൽ, ബീനാ പോൾ, രേവതി തുടങ്ങിയവരാണ് സംഘത്തിൽ പങ്കെടുത്തത്. “പ്രശ്നപരിഹാരമാണ് നമ്മുടെ ലക്ഷ്യം. സർക്കാരുമായി സഹകരിച്ച് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ തയ്യാറാണ്” Read More…
വയനാട് ദുരന്തം: കേന്ദ്ര വനം മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം; മന്ത്രി എ.കെ.ശശീന്ദ്രൻ
വയനാട് ഉരുൾപൊട്ടലിന് കാരണം അനധികൃത കുടിയേറ്റങ്ങളും കയ്യേറ്റങ്ങളുമാണെന്ന തരത്തിൽ ദുരന്തത്തിന്റെ ഇരകളെ അനധികൃത കയ്യേറ്റക്കാരായി ചിത്രീകരിക്കുന്ന രീതിയിൽ നടത്തിയ പ്രസ്താവന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി വകുപ്പു മന്ത്രി ഭൂപേന്ദർ യാദവിന് സംസ്ഥാന വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ കത്തയച്ചു. ദുരന്തത്തിന്റെ ഇരകളെ അനധികൃത കുടിയേറ്റക്കാരായി ചിത്രീകരിക്കുന്നത് തീർത്തും അപലപനീയമാണ്. ദുരന്തത്തിന് ഇരകളായവരുടെ മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും രക്ഷാപ്രവർത്തകർ വീണ്ടെടുക്കുന്ന വേളയിൽ ഈ പ്രസ്താവന വേദനാജനകമാണെന്നും മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടുന്നു. വയനാട്ടിലെ ദുരന്തത്തിന് ഇരയായവർ കാലാകലങ്ങളിൽ ബാധകമായ നിയമങ്ങൾക്ക് അനുസൃതമായാണ് Read More…