അങ്കമാലി:ചാലക്കുടി ലോകസഭ എൻഡിഎ സ്ഥാനാർത്ഥി കെ എ ഉണ്ണികൃഷ്ണൻ ചാലക്കുടി മാരാക്കോട്ട് കോളനിയിൽ സന്ദർശനം നടത്തി ഊരുമൂപ്പനെ കണ്ട് വോട്ട് അഭ് ർ ത്ഥിച്ച് പ്രചരണം ആരംഭിച്ചു..എൻഡിഎ നേതാക്കളും ഒപ്പമുണ്ടായിരുന്നു ഉച്ചകഴിഞ്ഞ് അങ്കമാലി മണ്ഡലത്തിലെ അയ്യമ്പുഴ പഞ്ചായത്തിൽ ചുള്ളി ബൂത്ത് കുടുംബയോഗത്തിൽ പങ്കെടുത്തു. കുടുംബയോഗം ജില്ലാ വൈസ് പ്രസിഡൻ്റ് എം എബ്രഹ്മരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്ദേ കമ്മറ്റി പ്രസിഡൻ്റ് വി എൻ ഉണ്ണി അദ്ധ്യക്ഷനായി ബിജെപി ദേശീയ സമിതി അംഗം പി എം വേലായുധൻ, എൻ ഡി എ അങ്കമാലിനിയോജക മണ്ഡലം ചെയർമാൻ ബിജു പുരുഷോത്തമൻ ,മണ്ഡലം പ്രസിഡൻറ് ഷീജ സതീഷ്, ജനറൽ സെക്രട്ടറി കെ ടി ഷാജി, ജയൻ, വി എ രവി തുടങ്ങിയവർ പ്രസംഗിച്ചു.





