Kerala News Politics

സംസ്ഥാന ബജറ്റ്; നിയമസഭയില്‍ പൊതുചര്‍ച്ച ഇന്ന് ആരംഭിക്കും


മുഖ്യമന്ത്രി വിഡി സതീശന്‍ അവതരിപ്പിച്ച ബജറ്റുമായി ബന്ധപ്പെട്ട പൊതു ചര്‍ച്ച നിയമസഭയില്‍ ഇന്ന് ആരംഭിക്കും. സര്‍ക്കാരിന്റെ സ്വകാര്യ നിക്ഷേപ നയവും, വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവും പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കുമെന്നാണ് വിവരം. സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധം പരാജയപ്പെട്ടതില്‍ പ്രതിപക്ഷം അടിയന്തര പ്രമേയമായി നിയമസഭയില്‍ ഉന്നയിക്കുമെന്നും സൂചനയുണ്ട്.

അതെസമയം വീര്യം കുറഞ്ഞ മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനെതിരെ യുഡിഎഫിലും പാര്‍ട്ടിക്ക് പുറത്തും ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റില്‍ നികുതി ഘടന നിശ്ചയിച്ചത് എക്‌സൈസ് മന്ത്രി അറിഞ്ഞിട്ടില്ലെന്നാണ് വിവരം. വീര്യം കുറഞ്ഞ കൂടുതല്‍ മദ്യം എന്ന ആശയം കഴിഞ്ഞ സര്‍ക്കാര്‍ തള്ളിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *