ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളം മാതൃകയാണെന്ന് മന്ത്രി ഡോ:ആർ.ബിന്ദു ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളം മുന്നിലാണെന്നും വിജ്ഞാനമേഖലയിൽ പുതിയ മാതൃക സൃഷ്ടിക്കുകയാണെന്നും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗുണമേന്മ, സമത്വം, നവീകരണം എന്നിവയിൽ അധിഷ്ഠിതമായ ഒരു വിജ്ഞാന സമൂഹം കെട്ടിപ്പടുക്കുന്നതിന് കേരളം പ്രതിജ്ഞാബദ്ധമാണ്. കേരളത്തിന്റെ വിജ്ഞാന സമൂഹം എന്ന ആശയത്തിൽ ലാഭം മാത്രം ലക്ഷ്യമാക്കുന്ന കമ്പോള കേന്ദ്രീകൃതമായ കാഴ്ചപ്പാടല്ല സ്വീകരിക്കുന്നത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉത്പാദിപ്പിക്കുന്ന അറിവ് സമൂഹത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും, ജനങ്ങളുടെ ജീവിത Read More…
പശ്ചിമബംഗാൾ ഗവർണ്ണർ സി.വി.ആനന്ദബോസ് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നു രാവിലെയായിരുന്നു ദർശനം. രാവിലെ ശ്രീവത്സം അതിഥി മന്ദിരത്തിലെത്തിച്ചേർന്ന ഗവർണ്ണറെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ പൊന്നാട അണിയിച്ചു സ്വീകരിച്ചു. തുടർന്ന്ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, ഡി.എ എം.രാധ ,ചീഫ് സെക്യുരിറ്റി ഓഫീസർ മോഹൻകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഗവർണ്ണറെ ക്ഷേത്രത്തിലേക്ക് ആനയിച്ചു. നാലമ്പത്തിൽ പ്രവേശിച്ച ഗവർണ്ണർ ശ്രീ ഗുരുവായൂരപ്പനെ തൊഴുത് ദർശന സായൂജ്യം നേടി. ശ്രീകോവിൽ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കിയായിരുന്നു ദർശനം.
** എട്ടു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുൻനിർത്തി പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നും നാളെയും(മേയ് 20,21) റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിൽ മറ്റന്നാളും (22 മേയ്) റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ (21 മേയ്) തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും 22ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും 23ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും ഓറഞ്ച് മുന്നറിയിപ്പുണ്ട്. ശക്തമായ മഴ സാധ്യതയുള്ളതിനാൽ ഇന്ന് (മേയ് 20) വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ (മെയ് 21) പാലക്കാട്, Read More…