പാലക്കാട്: ഈ വർഷത്തെ കല്പാത്തി രഥോത്സവത്തിന് നവംബർ 15-ന് പാലക്കാട് താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുള്ള അവധി ജില്ലാ കലക്ടർ പ്രഖ്യാപിച്ചു. ഈ അവധി മുൻ നിശ്ചയിച്ചിരിക്കുന്ന പൊതുപരീക്ഷകൾക്ക് ബാധകമല്ല. തികച്ചും ഭക്തിസാന്ദ്രമായ രീതിയിൽ ആരംഭിച്ച രഥോത്സവത്തിന് ആദ്യദിനത്തിൽ, വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ പൂജകൾക്ക് ശേഷം 11.30 ന് രഥാരോഹണ ചടങ്ങുകൾ നടന്നു. തുടർന്ന്, മൂന്നു ദിവസത്തിനുള്ളിൽ അഗ്രഹാര വീഥികളിൽ ദേവരഥ പ്രദക്ഷിണം ആരംഭിച്ചു. ഭക്തജനങ്ങളും , സ്ഥാനാർത്ഥികളും നേതാക്കളും ചേർന്ന് Read More…
Tag: holiday
വയനാട് ജില്ലയിലും ചേലക്കര നിയോജക മണ്ഡലത്തിലും സർക്കാർ നവംബർ 13ന് പൊതു അവധി പ്രഖ്യാപിച്ചു
എല്ലാ സർക്കാർ – പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അതേ സമയം മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂർ, നിലമ്പൂർ നിയോജക മണ്ഡലം പരിധിയിലുള്ള എല്ലാ സർക്കാർ – പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.
വയനാട് ഉപതെരഞ്ഞെടുപ്പ്: വിദ്യാലയങ്ങള്‍ക്ക് അവധി
വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബൂത്തുകള്‍ സജ്ജീകരിക്കുന്നതിനും മറ്റ് ഒരുക്കങ്ങള്‍ നടത്തുന്നതിനായി ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയോജകമണ്ഡലങ്ങളിലെ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പോളിംഗ് സാമഗ്രികളുടെയും ഇ.വി.എം വി.വി. പാറ്റ് മെഷീനുകളുടെയും വിതരണ-സ്വീകരണ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ 12, 13 തീയതികളില്‍ അവധി പ്രഖ്യാപിച്ചതായി ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
ഉപതെരഞ്ഞെടുപ്പ്; ചേലക്കര നിയോജകമണ്ഡലത്തില്‍ 13 ന് അവധി പ്രഖ്യാപിച്ചു
ചേലക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിവസമായ നവംബര്‍ 13 ന് ചേലക്കര നിയോജകമണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും, ബാങ്കുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വേതനത്തോടുകൂടിയുള്ള പൊതുഅവധി പ്രഖ്യാപിച്ചു. ചേലക്കര ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചെറുതുരുത്തി, ചേലക്കര നിയമസഭാമണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകളായി വിജ്ഞാപനം ചെയ്തിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പിന്റെ തലേ ദിവസമായ നവംബര്‍ 12 നും അവധി പ്രഖ്യാപിച്ചുകൊണ്ട് Read More…
മഹാനവമിയോടനുബന്ധിച്ച് റേഷൻ കടകൾക്കും സഹകരണ സ്ഥാപനങ്ങൾക്കും ഇന്ന് പൊതു അവധി
തിരുവനന്തപുരം: മഹാനവമി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ റേഷൻ കടകൾക്കും സഹകരണ സ്ഥാപനങ്ങൾക്കും ഇന്ന് പൊതു അവധി. കഴിഞ്ഞ ഒരു മാസക്കാലം മുൻഗണനാകാർഡുകളുടെ മസ്റ്ററിങ് നടപടികളിൽ റേഷൻ കട ലൈസൻസികളുടെ സജീവ സഹകരണം നൽകിയതിന്റെ അടിസ്ഥാനത്തിൽ, അവധി അനുവദിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. അടുത്ത പ്രവർത്തി ദിവസം തിങ്കളാഴ്ച ആയിരിക്കും. സഹകരണ രജിസ്ട്രാർ ഡോ. സജിത് ബാബു ഉത്തരവിട്ടതനുസരിച്ച് സഹകരണ ബാങ്കുകൾ ഉൾപ്പെടെയുള്ള എല്ലാ സഹകരണ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സര്‍ക്കാര്‍ Read More…