തിരുവനന്തപുരം: മഹാനവമി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ റേഷൻ കടകൾക്കും സഹകരണ സ്ഥാപനങ്ങൾക്കും ഇന്ന് പൊതു അവധി. കഴിഞ്ഞ ഒരു മാസക്കാലം മുൻഗണനാകാർഡുകളുടെ മസ്റ്ററിങ് നടപടികളിൽ റേഷൻ കട ലൈസൻസികളുടെ സജീവ സഹകരണം നൽകിയതിന്റെ അടിസ്ഥാനത്തിൽ, അവധി അനുവദിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
അടുത്ത പ്രവർത്തി ദിവസം തിങ്കളാഴ്ച ആയിരിക്കും. സഹകരണ രജിസ്ട്രാർ ഡോ. സജിത് ബാബു ഉത്തരവിട്ടതനുസരിച്ച് സഹകരണ ബാങ്കുകൾ ഉൾപ്പെടെയുള്ള എല്ലാ സഹകരണ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് സര്ക്കാര് ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് പൊതു അവധി പ്രഖ്യാപിച്ചതോടൊപ്പം, നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.