Kerala News Politics

സംസ്ഥാന ബജറ്റ്; നിയമസഭയില്‍ പൊതുചര്‍ച്ച ഇന്ന് ആരംഭിക്കും

മുഖ്യമന്ത്രി വിഡി സതീശന്‍ അവതരിപ്പിച്ച ബജറ്റുമായി ബന്ധപ്പെട്ട പൊതു ചര്‍ച്ച നിയമസഭയില്‍ ഇന്ന് ആരംഭിക്കും. സര്‍ക്കാരിന്റെ സ്വകാര്യ നിക്ഷേപ നയവും, വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവും പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കുമെന്നാണ് വിവരം. സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധം പരാജയപ്പെട്ടതില്‍ പ്രതിപക്ഷം അടിയന്തര പ്രമേയമായി നിയമസഭയില്‍ ഉന്നയിക്കുമെന്നും സൂചനയുണ്ട്. അതെസമയം വീര്യം കുറഞ്ഞ മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനെതിരെ യുഡിഎഫിലും പാര്‍ട്ടിക്ക് പുറത്തും ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റില്‍ നികുതി ഘടന നിശ്ചയിച്ചത് എക്‌സൈസ് മന്ത്രി അറിഞ്ഞിട്ടില്ലെന്നാണ് വിവരം. വീര്യം Read More…

Business Economy Growth Kerala News Politics

കേരളത്തെ ഏവിയേഷന്‍ ലോജിസ്റ്റിക്‌സ് ഹബ്ബാക്കും: മുഖ്യമന്ത്രി വിഡി സതീശന്‍

കേരള സംസ്ഥാനത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷന്‍ ലോജിസ്റ്റിക്‌സ് ഹബ്ബാക്കി മാറ്റുമെന്ന് ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു. വര്‍ധിച്ചു വരുന്ന വ്യോമയാന ആവശ്യകതകളും, കയറ്റുമതി ലോജിസ്റ്റിക്‌സുകളും വിനോദ സഞ്ചാര മേഖലകളിലെ സാധ്യതയും കണക്കിലെടുത്ത് സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളേയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് പദ്ധതി നടപ്പിലാക്കുക. ഇതിൻ്റെ പ്രാരംഭ പ്രവര്‍ത്തനത്തിനായി 200 കോടി രൂപ വകയിരുത്തിയെന്ന് അദ്ദേഹം പുതിയ സർക്കാരിൻ്റെ കന്നി ബജറ്റിൽ പ്രഖ്യാപിക്കുകയും ചെയ്തു. സേവന മേഖല, ഗ്ലോബല്‍ കാപ്പബിലിറ്റി സെൻ്റർ, ഹോസ്പിറ്റാലിറ്റി, വ്യോമയാന Read More…

India News

കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് നാളെ, 29 ആവശ്യങ്ങള്‍ നിരത്തി കേരളം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് ധമനന്ത്രി നിര്‍മ്മല സീതാരാമന്‍ നാളെ ലോക്‌സഭയില്‍ അവതരിപ്പിക്കും. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. ഓഹരി വിപണികള്‍ ഞായറാഴ്ചയും തുറന്നുപ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബജറ്റ് ഇത്തണവ ഞായറാഴ്ചയാണ് എന്നത് ഇത്തവണത്തെ സവിശേഷതയാണ്. നിര്‍മ്മല സീതാരാമന്റെ തുടര്‍ച്ചയായ ഒമ്പതാം ബജറ്റ് അവതരമാണിത്. ഇത് മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി വ്യത്യസ്ത കാലഘട്ടങ്ങളിലായി അവതരിപ്പിച്ച 10 ബജറ്റുകളുടെ റെക്കോര്‍ഡിലേക്ക് സീതാരാമനെ അടുപ്പിക്കും. 1959-1964 കാലഘട്ടത്തില്‍ ധനമന്ത്രിയായിരുന്ന കാലത്ത് ദേശായി ആകെ 6 ബജറ്റുകളും 1967-1969 കാലയളവില്‍ Read More…

Kerala News

സകല മേഖലയെയും തൊട്ട് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അവതരിപ്പിച്ച രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്

തിരുവനന്തപുരം: സകല മേഖലകളെയും തൊട്ടുംതലോടിയും തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ്. തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം എന്നിങ്ങനെ എല്ലാ മേഖലകളെയും സ്പര്‍ശിച്ചാണ് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ ആറാം ബജറ്റ് അവതരിപ്പിച്ചത്. കേരളത്തിന്റെ ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റാണിത്. കേരളത്തെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്ന വിമര്‍ശനം ആവര്‍ത്തിച്ച ബജറ്റില്‍ ശമ്പള പരിഷ്‌കരണം പ്രഖ്യാപിച്ചതും അഷ്വേര്‍ഡ് പെന്‍ഷന്‍ അടുത്ത സാമ്പത്തിക വര്‍ഷം ആദ്യം തന്നെ നടപ്പിലാക്കുമെന്ന പ്രഖ്യാപനവും ഡിഎ കുടിശ്ശിക മാര്‍ച്ചില്‍ പൂര്‍ണമായി Read More…

Kerala News

എല്ലാ മേഖലയിലും പുരോഗതി; സ്ത്രീ സുരക്ഷാ പെന്‍ഷനില്‍ 16 ലക്ഷം പേര്‍ — ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി കെ എന്‍ ബാലഗോപാല്‍

ബജറ്റ് അവതരണ വേളയില്‍ എല്ലാ മേഖലകളിലും സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പുരോഗതി കൈവരിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പദ്ധതിയില്‍ ഇതിനകം 16 ലക്ഷം പേര്‍ ചേര്‍ന്നുവെന്നും, ഇതുവരെ പ്രഖ്യാപിച്ച എല്ലാ പദ്ധതികളും നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യക്ഷേമ രംഗത്ത് നിര്‍ണായകമായ വേതന വര്‍ധനകളും ബജറ്റില്‍ പ്രഖ്യാപിച്ചു.അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനം 1,000 രൂപയും, അങ്കണവാടി ഹെല്‍പ്പര്‍മാരുടെ വേതനം 500 രൂപയും വര്‍ധിപ്പിച്ചു. ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനത്തില്‍ Read More…

Kerala News

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആറാമത്തെ ബജറ്റ് ഇന്ന്

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആറാമത്തെ ബജറ്റ് ഇന്ന് അവതരിപ്പിക്കുകയാണ്. നാടിന്റെ ഭാവിക്ക് മുതല്‍ക്കൂട്ടാകുന്ന പല പദ്ധതികളും പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിന് അനുഭവേദ്യമാക്കിയ വികസന വിപ്ലവത്തെ കൂടുതല്‍ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാനുള്ള രേഖയായി ബജറ്റിനു മാറാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാവിലെ ഒമ്പതിന് ആണ് കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുക. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റാണിത്. Read More…

India News

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം തുടങ്ങുന്നു; ഇന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. ഇരു സഭകളുടേയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപദി മുര്‍മു അഭിസംബോധന ചെയ്യും. ഇന്നു സഭയില്‍ മറ്റു നടപടികളില്ല. രണ്ടുഘട്ടങ്ങളായാണ് സമ്മേളനം ചേരുന്നത്. സമ്മേളനത്തിന് മുന്നോടിയായി എന്‍ഡിഎ, ഇന്ത്യാസഖ്യ മുന്നണികള്‍ യോഗം ചേരുന്നുണ്ട്. ഇന്നുമുതല്‍ ഏപ്രില്‍ രണ്ടുവരെയാണ് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളന കാലയളവ് നിശ്ചയിച്ചിട്ടുള്ളത്. ഫെബ്രുവരി ഒന്നിന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് പരി​ഗണിച്ച് ചില ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. ബജറ്റ് സമ്മേളനത്തിന്റെ Read More…

Kerala News

കേരള ബജറ്റ് നാളെ; ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത; സാമ്പത്തികാവലോകന റിപ്പോര്‍ട്ട് ഇന്ന് സഭയില്‍

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് നാളെ അവതരിപ്പിക്കും. ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കുക. നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍, ഒട്ടേറ ജനപ്രിയ പ്രഖ്യാപനങ്ങള്‍ പുതിയ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്റെ ധനസ്ഥിതി വ്യക്തമാക്കുന്ന സാമ്പത്തികാവലോകന റിപ്പോര്‍ട്ട് ഇന്ന് സഭയില്‍ വെക്കും. ഗവര്‍ണറുടെ നയ പ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ച ഇന്ന് അവസാനിക്കും. ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്ന് സംസാരിക്കും. തുടര്‍ന്ന് Read More…

Kerala News

സംസ്ഥാന ബജറ്റ് 29 ന് ; നിയമസഭാ സമ്മേളനം 20 ന് ആരംഭിക്കുമെന്ന് സ്പീക്കര്‍

തിരുവനന്തപുരം : സംസ്ഥാന ബജറ്റ് ജനുവരി 29ന് അവതരിപ്പിക്കുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 20ന് തുടങ്ങും. ഗവര്‍ണറുടെ നയപ്രഖ്യാപനം 20ന് നടക്കും. 32 ദിവസത്തെ നിയമസഭാ സമ്മേളനമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നതെന്നും സ്പീക്കര്‍ അറിയിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ സ്വകാര്യ പരാതികള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെങ്കില്‍ നിയമസഭാംഗം പരാതി നല്‍കേണ്ടതുണ്ട്. പ്രിവിലേജസ് ആന്റ് എത്തിക്‌സ് കമ്മിറ്റിക്ക് പരാതി കൈമാറണമെങ്കില്‍ എംഎല്‍എമാരില്‍ ആരെങ്കിലും ഒരാള്‍ പരാതി നല്‍കണം. Read More…

India News

കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് അവതരണം ഫെബ്രുവരി 1 ഞായറാഴ്ച

ന്യൂഡല്‍ഹി: 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റി ബജറ്റ് സമ്മേളനത്തിന്റെ കലണ്ടറിന് അംഗീകാരം നല്‍കി. ചരിത്രത്തിലാദ്യമായാണ് കേന്ദ്ര ബജറ്റ് ഒരു ഞായറാഴ്ച അവതരിപ്പിക്കുന്നത്. ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന തുടര്‍ച്ചയായ ഒമ്പതാമത്തെ ബജറ്റാണിത്. ജനുവരി 28-ന് പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്തുകൊണ്ടുള്ള രാഷ്ട്രപതിയുടെ പ്രസംഗത്തോടെ സമ്മേളന നടപടികള്‍ രംഭിക്കും. ജനുവരി 29-ന് സാമ്പത്തിക സര്‍വേ പാര്‍ലമെന്റില്‍ സമര്‍പ്പിക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ Read More…