തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കടമ്പകള്‍ കടന്ന് ടിവികെ. പിന്തുണ പ്രഖ്യാപിച്ച് വിസികെ കത്ത് കൈമാറിയതോടെയാണ് വിജയ്ക്ക് മുന്നില്‍ മുഖ്യമന്ത്രി കസേര തെളിഞ്ഞത്. ടിവികെക്ക് പിന്തുണയുമായി മുസ്ലിം ലീഗും വന്നിട്ടുണ്ട്. മുസ്ലിം ലീഗിന്റെ രണ്ട് എംഎല്‍എമാരുടെ പിന്തുണ കത്തും ടിവികെക്ക് കൈമാറി. ഇതോടെ 120 സീറ്റുകളാണ് ടിവികെക്ക് ലഭിച്ചത്. വിജയ് ഇന്ന് തന്നെ ഗവര്‍ണറെ കാണുമെന്നാണ് ലഭിക്കുന്ന വിവരം.
ഇന്ന് രാവിലെ 11 മണിക്ക് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ 116 സീറ്റുകള്‍ മാത്രമാണ് ലഭിച്ചതെന്നും 2 പേരുടെ പിന്തുണ കത്ത് ഉണ്ടെങ്കില്‍ മാത്രമേ കേവല ഭൂരിപക്ഷം തികക്കാന്‍ കഴിയുകയുള്ളൂ എന്ന് ഗവര്‍ണര്‍ പറഞ്ഞതോടെയാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ മാറ്റിവെച്ചത്.





