തമിഴ്‌നാട് മുഖ്യമന്ത്രിയായ സി ജോസഫ് വിജയുടെ ഭാര്യ സംഗീത സ്വര്‍ണലിംഗം ബിജെപിയില്‍ ചേര്‍ന്നു എന്ന തരത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിച്ച വാർത്തകൾ വ്യാജമാണെന്ന് കണ്ടെത്തി. ആന്ധ്രയില്‍ നിന്നാണ് ഇത്തരത്തിലൊരു വ്യാജവാര്‍ത്ത ആദ്യമിറങ്ങിയത്. അതിന് പിന്നാലെ മറ്റ് മാധ്യമങ്ങളും അത് ഏറ്റുപിടിക്കുകയായിരുന്നു. എന്നാല്‍ ബിജെപിയില്‍ സംഗീത ചേര്‍ന്നുവെന്ന് തെളിയിക്കുന്ന ഒരു രേഖയും സംഗീതയുമായി ബന്ധപ്പെട്ട വൃത്തങ്ങളോ, ബിജെപിയില്‍ നിന്നോ ലഭ്യമായിട്ടില്ല എന്നതാണ് വാസ്തവം.
വിജയിയില്‍ നിന്ന് വിവാഹമോചനത്തിനായി സംഗീത കുടുംബകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. തമിഴ്‌നാട് നിടമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സംഗീത വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചത്.
ടിവികെ വിജയിക്കുകയും വിജയ് മുഖ്യമന്ത്രിയാകുകയും ചെയ്‌തെങ്കിലും സത്യപ്രതിജ്ഞ ചടങ്ങിലോ അതിന് മുമ്പോ ശേഷമോ വിജയ്‌ക്കൊപ്പം സംഗീത ഒരു ചടങ്ങിലും സന്നിഹിതയായിരുന്നില്ല. സംഗീതക്കൊപ്പം മക്കളും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തില്ല എന്നത് സിനിമാപ്രേക്ഷകര്‍ക്കിടയിലും രാഷ്ട്രീയപ്രേമികള്‍ക്കിടയിലും ഒരുപോലെ ചര്‍ച്ച വിഷയമായിരുന്നു.





