ഇൻക്ലൂസീവ് സ്പോർട്സിൽ കോഴിക്കോട് ജില്ലയ്ക്ക് ഓവറോൾ കിരീടം

കോഴിക്കോട് നടക്കുന്ന 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയിലെ ഇൻക്ലൂസീവ് സ്പോർട്സ് മത്സരങ്ങളിൽ കോഴിക്കോട് ജില്ല ഓവറോൾ ചാമ്പ്യൻമാരായി. രണ്ടാം സ്ഥാനം പാലക്കാടും മൂന്നാം സ്ഥാനം തിരുവനന്തപുരവും സ്വന്തമാക്കി.

ഇൻക്ലൂസീവ് മത്സര വിഭാഗങ്ങളിൽ അഞ്ച് സ്വർണവും ഒരു വെള്ളിയും ഉൾപ്പെടെ 56 പോയിന്റ് കോഴിക്കോട് നേടി. തിരുവനന്തപുരം 2 സ്വർണവും 2 വെള്ളിയും 3 വെങ്കല മെഡലുമുൾപ്പെടെ 38 പോയിന്റ് നേടി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഒരു സ്വർണവും 3 വെള്ളിയും 1 വെങ്കലമെഡലുമായി 30 പോയിന്റ് നേടിയ തൃശൂരിനാണ് മൂന്നാം സ്ഥാനം. ഇൻക്ലൂസീവ് മത്സരങ്ങളിലെ അതിലറ്റിക്സ് വിഭാഗത്തിൽ പാലക്കാട് 44 പോയിന്റും കോഴിക്കോട് 42 പോയിന്റും തിരുവനന്തപുരം 32 പോയിന്റും നേടി.



