India Kerala News Politics

പ്രധാനമന്ത്രിക്കെതിരായ ഖാർഗയുടെ മോശം പരാമർശം: പ്രതിഷേധ ധർണ നടത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഷ്ട്രീയ മര്യാദകളെല്ലാം ലംഘിച്ച് തരംതാഴ്ന്ന ഭാഷയിൽ അപമാനിച്ച കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിൽ ഇന്ന് രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ മാർച്ച്‌ നടത്തി.

മാർച്ചിന് ശേഷം നടത്തിയ പ്രഭാഷണത്തിൽ, രാഹുൽ ഗാന്ധിയുടെ അടിമയായ ഖാർഗയുടെ പ്രധാനമന്ദ്രിക്കെതിരായ സംസ്കാരശൂന്യമായ ജ്വൽപ്പനങ്ങളെ ബിജെപി മേഖല പ്രഭാരി വി. കെ. സജീവൻ അപലപിച്ചു.

അധികാരം നഷ്ടപ്പെട്ട കോൺഗ്രസിന് ഇപ്പോൾ മാന്യതയും നഷ്ടപ്പെട്ടിരിക്കുകയാണെന്നു അദ്ദേഹം കുറ്റപ്പെടുത്തി. സംഘടന സെക്രട്ടറി ഷിജു, ജില്ലാ പ്രഭാരി ഹരിദാസൻ,സംസ്ഥാന സമിതി അംഗങ്ങളായ കെ. സദാനന്ദൻ,സജി ശങ്കർ, എസ്ടി മോർച്ച സംസ്ഥാന പ്രസിഡന്റ്‌ മുകുന്ദൻ പള്ളിയറ ജില്ലാ വൈസ് പ്രസിഡന്റുമാരായ കൂവണ വിജയൻ, സുബ്രമണ്യൻ, ജനറൽ സെക്രട്ടറി മാരായ സുകുമാരൻ, ടി. എം. സുബീഷ്, വിൽഫ്രഡ്‌ജോസ്,സെക്രട്ടറി മാരായ സന്ധ്യ മോഹൻദാസ്, പി. വി. ന്യൂട്ടൺ, ഷാജിമോൻ ചൂരൽമല, അഖിൽ പ്രേം, ശിവദാസ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *