Business Economy India News Politics

വാരണാസിയിലെ എയർ ഷോയും റോഡ് ഷോയും ശ്രദ്ധേയമായി; വനിതാ ശാക്തീകരണത്തിന് വസ്ത്രനിർമാണ യൂണിറ്റ് കരുത്താകുമെന്ന് മോദി

വാരണാസി: ഉത്തർപ്രദേശിലെ വാരണാസി സന്ദർശനത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിസ്മയകരമായ എയർ ഷോ, ആവേശകരമായ റോഡ് ഷോ, വസ്ത്രനിർമാണ മേഖലയിലെ മുന്നേറ്റം, വനിതാ ശാക്തീകരണം എന്നിവയ്ക്ക് പ്രധാനമന്ത്രി പ്രാധാന്യം നൽകി.

വാരണാസിയിലെ എയർ ഷോ അതിമനോഹരമായിരുന്നുവെന്ന് എക്സിലെ കുറിപ്പിൽ മോദി പറഞ്ഞു. അരവിന്ദ് ലിമിറ്റഡിന്റെ പുതിയ വസ്ത്രനിർമാണ യൂണിറ്റ് സ്ത്രീശാക്തീകരണത്തിന് വലിയ പിന്തുണയാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. യൂണിറ്റിലൂടെ സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *