Kerala News Politics

പി.കെ. കൃഷ്ണദാസിന് എതിരെ നടന്ന കോൺഗ്രസ് ആക്രമണം: അക്രമ രാഷ്ട്രീയത്തിന് മുന്നിൽ ബിജെപി പിന്നോട്ടുപോകില്ല: എ.എൻ. രാധാകൃഷ്ണൻ

ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസിന് എതിരെ നടന്ന കോൺഗ്രസ് ആക്രമണത്തിൽ പ്രതിഷേധിച്ച് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മീഷണർ ഓഫീസ് മാർച്ച് നടത്തി. പഴയ നടക്കാവിൽ നിന്ന് ആരംഭിച്ച മാർച്ച് കമ്മീഷണർ ഓഫീസിന് മുന്നിൽ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. തുടർന്ന് നടന്ന പ്രതിഷേധയോഗം എൻഡിഎ വൈസ് ചെയർമാൻ എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അക്രമത്തിലൂടെ നേരിടാനുള്ള കോൺഗ്രസ് നീക്കം അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

“രാഷ്ട്രീയ എതിരാളികളെ നേരിടേണ്ടത് ആശയങ്ങൾ കൊണ്ടാണ്, അക്രമം കൊണ്ടല്ല. അക്രമത്തിലൂടെ ബിജെപിയെ നിശ്ശബ്ദമാക്കാമെന്ന് കോൺഗ്രസ് കരുതേണ്ട. അക്രമ രാഷ്ട്രീയത്തിന് മുന്നിൽ ബിജെപി പിന്നോട്ടുപോകില്ല.

ജനാധിപത്യത്തിനും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടം ശക്തമായി തുടരും,” എ.എൻ. രാധാകൃഷ്ണൻ പറഞ്ഞു.മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഒത്താശയോടെ കായിക മന്ത്രി ഒ.ജെ. ജനീഷിന്റെ നേതൃത്വത്തിൽ പോലീസിന്റെ സഹായത്തോടെ യൂത്ത് കോൺഗ്രസ് നടത്തിയ അതിക്രമമാണ് സംഭവത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

അധികാരത്തിന്റെ തണലിലാണ് കോൺഗ്രസ് അക്രമം നടത്തുന്നതെന്ന ധാരണ ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.“ഒരു അധികാരത്തിന്റെയും തണലിലല്ല ബിജെപി കേരളത്തിൽ വളർന്നത്. കണ്ണൂരിൽ ഇതിലും വലിയ അക്രമങ്ങളെ അതിജീവിച്ചാണ് പ്രസ്ഥാനം മുന്നോട്ടുവന്നത്. അതുകൊണ്ട് അക്രമം കൊണ്ട് ബിജെപിയെ ഭയപ്പെടുത്താമെന്നത് കോൺഗ്രസിന്റെ വ്യാമോഹമാണ്. ബിജെപിയെ അതിക്രമത്തിലേക്ക് തള്ളിവിടാനുള്ള ശ്രമം കോൺഗ്രസ് അവസാനിപ്പിക്കണം,” അദ്ദേഹം പറഞ്ഞു.രാഷ്ട്രീയ എതിരാളികളെ അക്രമത്തിലൂടെ നിശ്ശബ്ദരാക്കാമെന്ന ധാരണ കേരളത്തിൽ വിലപ്പോവില്ലെന്നും ജനാധിപത്യത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ആശയപരമായ പോരാട്ടത്തിലൂടെയാണ് നേരിടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപി മേഖലാ ജനറൽ സെക്രട്ടറി സേവ്യൻ പള്ളത്ത്, ജില്ലാ ജനറൽ സെക്രട്ടറി സുജയ് സേനൻ, ജില്ലാ വൈസ് പ്രസിഡന്റ് സബീഷ് മരത്തയൂർ എന്നിവർ പ്രസംഗിച്ചു. ബിജെപി ജില്ലാ ഭാരവാഹികളായ സൗമ്യ സലീഷ്, പ്രവീൺ പേനിക്കാട്ട്, സജിനി ഷൈജൻ നമ്പനത്ത്, നിജി കെ.ജി., സീന ശശി, നിബിൻ ശ്രീനിവാസൻ, കൗൺസിലർമാരായ രഘുനാഥ് സി. മേനോൻ, പൂർണിമ സുരേഷ്, വിൻഷി അരുൺ, അഡ്വ. രേഷ്മ മേനോൻ, മുംതാസ് താഹ, പദ്മിനി ഷാജി, കൃഷ്ണമോഹൻ, യുവമോർച്ച ജില്ലാ പ്രസിഡന്റ് മനു പള്ളത്ത്, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ശീതൾ രാജ്, ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡന്റ് ഫെബിൻ ഫ്രാൻസിസ്,sc മോർച്ച ജില്ലാ പ്രസിഡന്റ്‌ മനോജ്‌ നെല്ലിക്കാട്,മണ്ഡലം പ്രസിഡന്റുമാരായ വിപിൻ ഐനിക്കുന്നത്ത്, അശ്വിൻ വാര്യർ, പ്രിയ അനിൽ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.ദിനേഷ്‌കുമാർ കരിപ്പേരിൽ ബിജെപി സിറ്റി ജില്ലാ മീഡിയ കൺവീനർ 9895501943

Leave a Reply

Your email address will not be published. Required fields are marked *