India Kerala News Politics

ദി ഇന്ത്യൻ എക്സ്പ്രസിന്റെ ലജ്ജാകരമായ മലക്കംമറിച്ചിൽ!

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനത്തെച്ചൊല്ലി വിവാദമുണ്ടാക്കി ജ്ഞാനേഷ് കുമാറിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ‘ദി ഇന്ത്യൻ എക്സ്പ്രസ്’ എന്ന അജണ്ട-അധിഷ്ഠിത പത്രം, വെറും നാല് ദിവസത്തിനുള്ളിൽ നാണംകെട്ട രീതിയിൽ നിലപാട് മാറ്റിയിരിക്കുന്നു.

സെപ്റ്റംബർ 26-ലെ പതിപ്പിൽ, തങ്ങളുടെ ‘എക്സ്‌പ്ലെയിൻഡ്’ (Explained) വിഭാഗത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ, മുൻപ് റിപ്പോർട്ട് ചെയ്ത കാര്യങ്ങൾ തെറ്റായിരുന്നുവെന്നും അത് ഇൻവെസ്റ്റീവ് പത്രപ്രവർത്തനത്തിൻ്റെ തെറ്റായ നിഗമനത്തിലേക്കാണ് അവരെ നയിച്ചതെന്നും പത്രം സമ്മതിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്തകൾ സ്ഥിരമായി റിപ്പോർട്ട് ചെയ്യുന്ന സീനിയർ റിപ്പോർട്ടർ ദാമിനി നാഥ് ആണ് ഈ ലേഖനം എഴുതിയിരിക്കുന്നത്.

‘എക്സ്പ്രസി’ന്റെ വിശദീകരണം രണ്ട് അധിക കമ്മീഷണർമാരെ നിയമിച്ചതു മുതൽ – അതായത് 1993 മുതൽ – മൂന്ന് കമ്മീഷണർമാർക്കിടയിലും നിരന്തരം ഓരോ വിഷയങ്ങളിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ടെന്ന് ദാമിനി നാഥ് ഈ ലേഖനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

എങ്കിലും, പരസ്പര ചർച്ചകളിലൂടെ കാര്യങ്ങൾ പരിഹരിക്കുകയും ഏകകണ്ഠമായി തീരുമാനങ്ങൾ പാസാക്കുകയുമാണ് എല്ലാ തവണയും പതിവായി ചെയ്തുപോരുന്നത്.

ഇത്തരം അഭിപ്രായവ്യത്യാസങ്ങൾ ഇടയ്ക്കിടെ എങ്ങനെയാണ് പരസ്യമായ തർക്കങ്ങളിലേക്ക് നീങ്ങിയതെന്ന് വ്യക്തമാക്കാൻ ശേഷൻ, ഗോപാലസ്വാമി, ലവാസ തുടങ്ങിയവരുടെ ഉദാഹരണങ്ങളും അവർ ചൂണ്ടിക്കാട്ടി.

അവർ പറയുന്നതനുസരിച്ച്, എസ്.ഐ.ആർ (SIR)-മായി ബന്ധപ്പെട്ട എല്ലാ പ്രമേയങ്ങളും അതുപോലെ മൂന്ന് കമ്മീഷണർമാരുടെയും ഭിന്നാഭിപ്രായങ്ങൾ പരസ്പരം ചർച്ച ചെയ്തു പരിഹരിച്ചു മൂന്നു പേരുടെയും ഒപ്പോടെ തന്നെ ഏകകണ്ഠമായാണ് അംഗീകരിച്ചിട്ടുള്ളത്.

അതുകൊണ്ട്, ഈ വിഷയത്തിൽ ഇനി തർക്കത്തിന് യാതൊരു കാരണവുമില്ലെന്ന്അവർ ഈ ലേഖനത്തിൽ ഉറപ്പിച്ചു പറയുന്നു. ഒരു തരത്തിൽ പറഞ്ഞാൽ, രാഹുൽ ഗാന്ധിയെപ്പോലുള്ള ഉപരിപ്ലവവും കമ്മീഷൻ ചരിത്ര പശ്ചാത്തലം അറിവില്ലാത്തതുമായ രാഷ്ട്രീയ നേതാക്കൾക്കും, ഇന്ത്യ-വിരുദ്ധർക്കും, വിദേശ പ്രതിലോമ ഏജൻ്റുമാർക്കും എല്ലായിടത്തുമുള്ള ‘പാറ്റകൾക്കും’ (അപവാദ പ്രചാരകർക്കും) ഈ “എക്സ് പ്ലെയിൻ്റ് ” കനത്ത പ്രഹരമാണ്.

ഈ ലേഖനങ്ങളിൽ നിന്നുള്ള പ്രധാന നിഗമനം ഇതാണ്: 2026 സെപ്റ്റംബർ 22-ന് കമ്മീഷനെതിരെ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ലേഖനം ദേശദ്രോഹികളുടെ കൈയ്യടി വാങ്ങാൻ കഥ എഴുതിയ റിതിക ചോപ്ര, ഇതിനുമുമ്പ് കമ്മീഷനെക്കുറിച്ചുള്ള വാർത്തകളോ അന്വേഷണ റിപ്പോർട്ടുകളോ കൈകാര്യം ചെയ്തിട്ടില്ലാത്ത, ഇന്ത്യൻ എക്സ്പ്രസിൽ മുംബൈ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഒരു സീനിയർ റിസിഡൻ്റ് എഡിറ്ററാണ്. അവർ ഒരു ഇൻവെസ്റ്റിഗേഷനും നടത്തിയിട്ടില്ല. ബംഗാൾ തെരഞ്ഞെടുപ്പിനു മുന്നേ ഇതു പ്രസിദ്ധീകരിക്കാൻ കോൺഗ്രസിൽ നിന്നും ഒരു വട്ടം 81 ലക്ഷവും രണ്ടാം വട്ടു 29 ലക്ഷവും ഈ പത്രമാധ്യമം സ്വീകരിച്ചിരുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.

‘ദി ഇന്ത്യൻ എക്സ്പ്രസ്’ ബോധപൂർവ്വം അജണ്ടയോടെയുള്ള ആ ലേഖനം ആദ്യം പ്രസിദ്ധീകരിക്കുകയും, പിന്നീട് തിരിച്ചടികളിൽ നിന്നും നിയമപരമായ സങ്കീർണ്ണതകളിൽ നിന്നും രക്ഷപ്പെടാനായി മാത്രം ദാമിനി നാഥിലൂടെ ഇന്നത്തെ വിശദീകരണം നൽകുകയും ചെയ്തുവെന്ന് ഇത് വ്യക്തമാക്കുന്നു.

വായനക്കാർ ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഇനിമുതൽ, ഈ പത്രം വാങ്ങാതിരിക്കുന്നതും അതിലെ വാർത്തകളെ മഞ്ഞ പത്രങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്തി മാധ്യമത്തെ വാർത്തകൾക്കായി ആശ്രയിക്കാതിരിക്കുന്നതുമാണ് എല്ലാവർക്കും നല്ലത്.

CEC-യെ അധിക്ഷേപിച്ച ആ സാമൂഹ്യവിരുദ്ധരെല്ലാം ഇപ്പോൾ മാപ്പ് പറയുമോ? ഈ ദേശവിരുദ്ധർക്കും, തുച്ഛമായ മൂല്യം മാത്രം ആന്തരികഛിദ്രം അവകാശപ്പെടാനാവുന്നതും ശല്യമുണ്ടാക്കുന്നതുമായ ആ പത്രത്തിനുമെതിരെ എന്തുകൊണ്ട് നിയമനടപടി സ്വീകരിക്കുന്നില്ല ? പത്ര സ്വാതന്ത്ര്യമെന്നത് ഇത്തരത്തിൽ ദുരുപയോഗം ചെയ്ത് വ്യാജ അന്വേഷണ റിപ്പോർട്ടറായി “ധീരോദാത്തയായ പത്രപ്രവർത്തക ” എന്നുള്ള ദേശവിരുദ്ധരുടെ ഇടയിൽ നിന്നുമുള്ള കുപ്രസിദ്ധി നേടാൻ ഒരു റിതിക ചോപ്രമാരും ശ്രമിക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *