India International Kerala News Politics Sports

ഏഷ്യൻ ഗെയിംസ്: ഇന്ത്യൻ താരങ്ങളുടെ മെഡൽ നേട്ടത്തിൽ പ്രധാനമന്ത്രിയുടെ അഭിനന്ദനം

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ ഇന്ത്യൻ താരങ്ങളെയും ടീമുകളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

പുരുഷന്മാരുടെ 4×400 മീറ്റർ റിലേയിൽ വെങ്കലം നേടിയ ധർമ്മവീർ ചൗധരി, മനു ടി.എസ്, ജയ് കുമാർ, വിശാൽ ടി.കെ എന്നിവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. മികച്ച ടീം പ്രകടനമാണ് മെഡൽ നേട്ടത്തിന് പിന്നിലെന്നും ഈ വിജയം മറ്റ് കായികതാരങ്ങൾക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.

പുരുഷന്മാരുടെ കോമ്പൗണ്ട് വ്യക്തിഗത ഇനത്തിൽ വെങ്കലം നേടിയ ഗണേഷ് മണി രത്നം തിരുമുരുവിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. സമ്മർദഘട്ടങ്ങളിലും കൃത്യതയും ആത്മസംയമനവും പ്രകടിപ്പിച്ച താരത്തിന്റെ പ്രകടനത്തെ അദ്ദേഹം പ്രശംസിച്ചു.

പുരുഷന്മാരുടെ സ്കിഫ് ഇനത്തിൽ വെള്ളി നേടിയ പ്രിൻസ് നോബിൾ, മനു ഫ്രാൻസിസ് എന്നിവരെയും മോദി അഭിനന്ദിച്ചു. കഴിവും അർപ്പണബോധവും കൈമുതലാക്കി ഇരുവരും മുൻ പ്രകടനങ്ങളെ മറികടന്ന് മികച്ച നേട്ടം കൈവരിച്ചതായി അദ്ദേഹം പറഞ്ഞു.

വനിതകളുടെ സ്ക്വാഷിൽ വെങ്കലം നേടിയ ഇന്ത്യൻ വനിതാ സ്ക്വാഷ് ടീമിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ടീമിന്റെ മികച്ച പോരാട്ടവീര്യത്തെയും നിശ്ചയദാർഢ്യത്തെയും അദ്ദേഹം പ്രശംസിച്ചു. ഈ വിജയം കൂടുതൽ യുവാക്കളെ സ്ക്വാഷിലേക്ക് ആകർഷിക്കാൻ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *