രണ്ടാംഘട്ട ബിഡിജെഎസ് പട്ടിക പ്രഖ്യാപിച്ച് എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസ്. ഇതോടെ മത്സരിക്കുന്ന മുഴുവന്‍ സ്ഥാനാര്‍ത്ഥികളേയും പാര്‍ട്ടി പ്രഖ്യാപിച്ചു. ആകെ 23 സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്. കഴിഞ്ഞ ദിവസം 12 പേരടങ്ങുന്ന സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഇന്ന് 11 സീറ്റുകളിലേക്കുള്ള പ്രഖ്യാപനമാണ് നടന്നത്. ഇരവിപുരത്ത് ആര്‍എസ്പിയില്‍ നിന്നു രാജി വെച്ച സജി ഡി ആനന്ദ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 21 സീറ്റിലേക്കാണ് ബിഡിജെഎസ് മത്സരിച്ചത്. ഇത്തവണ അധികമായി രണ്ട് സീറ്റില്‍ മത്സരിക്കുമെന്നും തുഷാര്‍ പറഞ്ഞു.
കുട്ടനാട്ടില്‍ എല്‍ഡിഎഫിൻ്റേയും യുഡിഎഫിൻ്റേയും പേയ്‌മെൻ്റ് സീറ്റാണ്. അത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. തങ്ങളുടെ സ്ഥാനാര്‍ത്ഥി കുട്ടനാട്ടുകാരനാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ പണം വിതരണം ചെയ്യുകയാണെന്നും തുഷാര്‍ ആരോപിച്ചു.
വര്‍ക്കലയില്‍ അഡ്വ ആനന്ദരാജ് ടിപി, ഇടുക്കിയില്‍ അഡ്വ പ്രദീഷ് പ്രഭ, കളമശ്ശേരിയില്‍ എംപി ബിനു, കോതമംഗലത്ത് അജി നാരായണന്‍, മണ്ണാര്‍ക്കാട് ഐസക്ക് വര്‍ഗീസ്, കൈപ്പമംഗലം അതുല്യ ഘോഷ്, പൊന്നാനി ഇ മനീഷ് എന്നിവരാണ് ഇന്ന് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെട്ടവര്‍.





