Culture Kerala

കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍

സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി എന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി എന്നിവര്‍ അറിയിച്ചു.

ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ടാനങ്ങള്‍ക്ക് നാളെ സമാപനമാകും. പള്ളികളില്‍ നാളെ രാവിലെ പെരുന്നാള്‍ നിസ്‌കാരം ഉണ്ടാകും. പുതിയ വസ്ത്രങ്ങളണിഞ്ഞും ദാനധര്‍മ്മങ്ങള്‍ നടത്തിയും ആശംസകള്‍ കൈമാറിയുമാണ് വിശ്വാസികള്‍ പെരുന്നാളിനെ വരവേല്‍ക്കുന്നത്. പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പ് ഓരോ വിശ്വാസിയും ഫിത്രവ് സക്കാത്ത് പൂര്‍ത്തീകരിക്കണമെന്നാണ് വിശ്വാസം.

Leave a Reply

Your email address will not be published. Required fields are marked *