Culture Kerala News

ഇന്ന് ചെറിയ പെരുന്നാള്‍


ഒരു മാസം നീണ്ടു നീന്ന വ്രതാനുഷ്ടാനങ്ങള്‍ക്ക് സമാപനം കുറിച്ച് ഇന്ന് ചെറിയ പെരുന്നാള്‍. ഇന്നലെ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായിരുന്നു. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരും സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരിയുമാണ് ഇന്നലെ മാസപ്പിറവി സ്ഥിരീകരിച്ചത്. ഈദിനോടനുബന്ധിച്ച് ഈദ് ഗാഹുകളിലും പള്ളികളിലും പെരുന്നാള്‍ നമസ്‌കാരത്തിനായി ജനങ്ങള്‍ ഒത്തുചേരും.

പുതിയ വസ്ത്രങ്ങളണിഞ്ഞും ദാനധര്‍മ്മങ്ങള്‍ നടത്തിയും ആശംസകള്‍ കൈമാറിയുമാണ് വിശ്വാസികള്‍ പെരുന്നാളിനെ വരവേല്‍ക്കുന്നത്. പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പ് ഓരോ വിശ്വാസിയും ഫിത്രവ് സക്കാത്ത് പൂര്‍ത്തീകരിക്കണമെന്നാണ് വിശ്വാസം.

Leave a Reply

Your email address will not be published. Required fields are marked *