Kerala News Politics

ബിജെപി പ്രചാരണത്തിന് മോദിയും അമിത് ഷായും കേരളം സന്ദര്‍ശിക്കും


നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടക്കുന്ന ബിജെപിയുടെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാന്‍ കേന്ദ്ര മന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേരളം സന്ദര്‍ശിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രണ്ട് തവണ കേരളത്തിലെത്തും. സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാര്‍ പങ്കെടുക്കുമെന്നാണ് വിവരം. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, കാസര്‍കോഡ് ദില്ലി മുഖ്യമന്ത്രിയായ രേഖ ഗുപ്ത, കണ്ണൂരില്‍ മണിപ്പൂര്‍ മുഖ്യമന്ത്രിയായ യുംനം ഖേംചന്ദ് സിങ്ങ് എന്നിവരും പങ്കെടുക്കും. കൊല്ലം, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളില്‍ ഗോവ മുഖ്യമന്ത്രിയായ ഡോ. പ്രമോദ് സാവന്താണ് പങ്കെടുക്കുക.

ബിജെപിയുടെ മൂന്നാം സ്ഥാനാര്‍ത്ഥി പട്ടിക അധികം വൈകാതെ തന്നെ പ്രഖ്യാപിക്കുമെന്നാണ് സൂചന. പത്തോളം മണ്ഡലങ്ങളില്‍ ഇനിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുണ്ട്. 86 മണ്ഡലങ്ങളില്‍ മത്സരിക്കുന്നവരുടെ സ്ഥാനാര്‍ത്ഥി പട്ടികയാണ് രണ്ട് ഘട്ടങ്ങളിലായി പ്രഖ്യാപിച്ചത്. തിരുവനന്തപുരം സെന്‍ട്രല്‍, മാവേലിക്കര തുടങ്ങിയ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *