നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങി കെ സുധാകരന്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ കെ സുധാകരൻ്റെ പേരില്ല എന്നാണ് ലഭിക്കുന്ന വിവരം.
എംപിമാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡും, കെപിസിസിയും നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ തീരുമാനത്തെ മറികടന്ന് തനിക്ക് കണ്ണൂരില്‍ മത്സരിക്കണമെന്ന നിലപാടെടുക്കുകയായിരുന്നു സുധാകരന്‍.





