മണലൂർ നിയോജകമണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അഡ്വ. കെ കെ അനീഷ് കുമാർ റോഡ് ഷോ നടത്തി. വാടാനപ്പിള്ളി ഗണേശമംഗലത്ത് നിന്ന് ആരംഭിച്ച റോഡ് ഷോ കേച്ചേരി സെൻ്ററിലാണ് സമാപിച്ചത്. കേന്ദ്രമന്ത്രി ഭവന്ത് കുബെ റോഡ് ഷോയിൽ പങ്കെടുത്തു.
വാടാനപ്പള്ളിയിൽ നിന്ന് ആരംഭിച്ച് കാഞ്ഞാണി, വെങ്കടങ്ങ്, മുല്ലശേരി, പാവറട്ടി തൈക്കാട്, കണ്ടാണശ്ശേരി, ചൂണ്ടൽ തുടങ്ങിയ വഴികളിലൂടെ സഞ്ചരിച്ച് കേച്ചേരിയിൽ സമാപിച്ച റോഡ് ഷോയിൽ “വികസിത കേരളം സൃഷ്ടിക്കും മാറാത്ത മണലൂരും ഇത്തവണ മാറും” എന്ന മുദ്രാവാക്യമുയർത്തി കൊണ്ടാണ് നൂറോളം പ്രവർത്തകർ പങ്കെടുത്തത്.
നേതാക്കന്മാരായ പ്രവീൺ പനങ്ങാട്ട്, സേവ്യൻ പളളത്ത്, ജസ്റ്റിൻ ജേക്കബ്, ഭഗീഷ് പൂരാടൻ, സബിഷ് മരതയൂർ, ബിഡിജെഎസ് നിയോജക മണ്ഡലം പ്രസിഡൻ്റ് സുധീർ,
എം ആർ വിശ്വൻ, സുജിത് പണ്ടാരിക്കൽ, ഗിനിഷ്, ബിജു പാലുവായ്, ഷൈജു, മനോജ് മാനിന, സർജു തൊയക്കാവ്, സന്തോഷ് കോലാരി, തുടങ്ങിയവർ നേതൃത്വം നൽകി.





