Entertainment Kerala News

മൃഗസംരക്ഷണ വകുപ്പിൻ്റെ ഫാം ഡോക്യുമെൻ്റേഷൻ അവാർഡ് നേടി ഇന്ത്യൻ വാർത്ത

മൃഗസംരക്ഷണ വകുപ്പ് തൃശൂർ ജില്ലാ ഫാം ഡോക്യുമെൻ്റേഷൻ അവാർഡ് കരസ്ഥമാക്കി ഇന്ത്യൻ വാർത്ത ചാനൽ. ശ്രുതി എ എസ് പ്രസിദ്ധീകരിക്കുന്ന കൃഷിയിടം പരിപാടിയാണ് അവാർഡിനർഹമായത്.

സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് ഏർപ്പെടുത്തിയ ജില്ലാ തലത്തിലുള്ള മികച്ച ക്ഷീരകർഷക, സമ്മിശ്ര കർഷക അവാർഡ് വിതരണം നടത്തി. അവാർഡ് ചടങ്ങിൻ്റെ ഉദ്ഘാടനം സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. സിന്ധു കെ നിർവഹിച്ചു. ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ. വി. എം. ഹാരിസിൻ്റെ അധ്യക്ഷതയിൽ തൃശ്ശൂർ പിഡബ്ല്യുഡി റസ്റ്റ്‌ ഹൗസ് ഹാളിൽ വച്ച് നടന്ന ചടങ്ങിലാണ് ഡോ. സിന്ധു കെ പുരസ്കാര വിതരണം നടത്തിയത്. ഈ വർഷത്തെ മികച്ച ക്ഷീരകർഷകനുള്ള 20000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങിയ പുരസ്കാരത്തിന് വല്ലച്ചിറ പഞ്ചായത്തിലെ ബിജു ടി.ഡി അർഹനായി. മികച്ച സമ്മിശ്ര കർഷകനുള്ള 10000 രൂപയും, ഫലകവും പ്രശസ്തി പത്രത്തിനും പുത്തൂർ പഞ്ചായത്തിലെ സനിൽ കുമാറാണ് അർഹനായത്.

ചീഫ് വെറ്ററിനറി ഓഫീസർ ഡോ.ഐസക് സാം, അസിസ്റ്റന്റ് പ്രൊജക്റ്റ്‌ ഓഫീസർമാരായ ഡോ സുബിൻ കോലാടി, ഡോ. മഞ്ജു പി എം, ഡോ. ഷിബു കെ.വി, ഡോ. ജയൻ ജോസഫ്, ഡോ. പ്രദീപ് വി എം, ഡോ അമൃത സൂസൻ ജേക്കബ്, പി. ആർ. ഒ ഡോ. സുമി ചന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *