Culture India Kerala News Politics

ഗായിക പി.ലീലയുടെ അനുസ്മരണാർത്ഥം നാരായണീയ പാരായണം

ഭൂലോക വൈകുണ്ഠ മായ ശ്രീഗുരുവായൂരപ്പ സന്നിധിയിലെ പ്രഭാതങ്ങളെ ജ്ഞാനപ്പാനാ പാരായണത്താൽ ഭക്തി സാന്ദ്രമാക്കുന്ന അനശ്വര ഗായിക പി ലീല വിടവാങ്ങിയിട്ട് ഒക്ടോബർ 31 ന് (നാളെ ) 21 വർഷമാകുന്നു. അനുഗ്രഹീത ഗായികയുടെ ഓർമ്മയ്ക്കായി ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ നാളെ അനുസ്മരണ ദിനം ആചരിക്കും. രാവിലെ 10 മണിക്ക് മേൽപുത്തൂർ ആഡിറ്റോറിയത്തിൽ പി.ലീലയെ അനുസ്മരിച്ച് നാരായണീയത്തിലെ ഒന്നാമത്തെയും നൂറാമത്തെയും ദശകങ്ങൾ ഭക്തർ പാരായണം ചെയ്യും.

ക്ഷേത്രത്തിൽ പുലർച്ചെ മുഴങ്ങുന്ന പി.ലീലയുടെ നാരായണീയാലാപനം എണ്ണമറ്റ ഭക്തരുടെ ദർശനാനുഭവത്തിന്റെ ഭാഗമാണ്. നാരായണീയത്തെ ജനഹൃദയങ്ങളിലെത്തിക്കുന്നതിൽ പി.ലീല നൽകിയ സംഭാവനയ്ക്ക് ആദരമർപ്പിക്കാനാണ് അനുസ്മരണ പരിപാടി.

Leave a Reply

Your email address will not be published. Required fields are marked *