India International News

വിയറ്റ്നാം പ്രസിഡൻ്റ് ടോ ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു

ഇന്ത്യയിലെ ആദ്യ ഔദ്യോഗിക സന്ദർശനത്തിനെത്തി വിയറ്റ്നാം പ്രസിഡൻ്റ് ടോ ലാം. രാഷ്ട്രപതി ഭവനിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടോ ലാം കൂടിക്കാഴ്ച നടത്തി. കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി കൂടിയായ ടോ ലാം പ്രസിഡൻ്റ് ആയതിന് ശേഷം ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്.

പ്രസിഡന്‍റ് ദ്രൌപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ചേര്‍ന്ന് അദ്ദേഹത്തെ രാഷ്ട്രപതി ഭവനിൽ സ്വീകരിച്ചു.

ഇന്നലെ രാവിലെയാണ് ബീഹാറിലെ ഗയയിൽ വിയറ്റ്നാം രാഷ്ട്രപതി തൻ്റെ മൂന്ന് ദിവസത്തെ സന്ദർശനത്തിന് എത്തിയത്. ബീഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചിരുന്നു. ചരിത്ര പ്രസിദ്ധമായ ബോധി ക്ഷേത്രവും ടോ ലാം സന്ദർശിച്ചു.

ഇന്ത്യ-വിയറ്റ്നാം ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഈ സന്ദർശനം സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *