ഗുരുവായൂർ ക്ഷേത്രത്തിൽ നിവേദ്യാവശ്യത്തിനുള്ള ജലം ശുദ്ധീകരിക്കുന്നതിനായി വാട്ടർ ഫിൽറ്റർ സ്ഥാപിച്ചു. കാണിപ്പയ്യൂർ സ്വദേശി സജിത്താണ് ഈ വഴിപാട് സമർപ്പണം നടത്തിയത്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി. ദിനേശൻ നമ്പൂതിരിപ്പാട് പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ചു.
വഴിപാട് സമർപ്പണം നടത്തിയ സജിത്തിന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ ഉപഹാരം സമ്മാനിച്ചു. ചടങ്ങിൽ ശാന്തിയേറ്റ നമ്പൂതിരിമാരായ ചെറുതയൂർ അജിത് നമ്പൂതിരി, മാഞ്ചിറ കേശവൻ നമ്പൂതിരി, മരാമത്ത് അസി.എൻജിനീയർ ഇ.കെ.നാരായണനുണ്ണി എന്നിവർ സന്നിഹിതരായി.





