Culture Kerala News

ഗുരുവായൂർ ക്ഷേത്രം ദീപസ്തംഭം നവീകരണ പ്രവൃത്തി തുടങ്ങി

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിലെ ദീപസ്തംഭം നവീകരിച്ച് പുനഃസ്ഥാപിക്കുന്ന പ്രവൃത്തിയ്ക്ക് തുടക്കമായി. ഇന്നു രാവിലെ 11 മണിക്ക് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് ഭദ്രദീപം തെളിയിച്ച് പ്രവൃത്തിക്ക് ആരംഭം കുറിച്ചു.

വാസ്തുവിദ്യാ ആചാര്യൻ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിൻ്റെ ശിഷ്യൻ പ്രശസ്ത ശിൽപി മായന്നൂർ രാമകൃഷ്ണൻ, മനോജ്‌ . പി. തങ്കമണി ആചാരി എന്നിവരുടെ മേൽനോട്ടത്തിലാണ് പ്രവൃത്തി നടത്തുന്നത്.

ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ ടി. രാധിക, പ്രമോദ് കളരിക്കൽ, മരാമത്ത് ചീഫ് എൻജിനീയർ എം.വി. രാജൻ, എക്സി. എഞ്ചിനീയർ എം.കെ. അശോക് കുമാർ, അസി. മാനേജർമാരായ കെ.ജി. സുരേഷ് കുമാർ, ഇ. സുന്ദർരാജ്, സി എസ് ഒ മോഹൻകുമാർ, ഉണ്ണി മേനോൻ, ശിൽപി എളവള്ളി നന്ദൻ, ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

x

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിലെ ദീപസ്തംഭം നവീകരിച്ച് പുന:സ്ഥാപിക്കുന്ന പ്രവൃത്തിയ്ക്ക് തുടക്കമായി. ഇന്നു രാവിലെ 11 മണിക്ക് ദേവസ്വം ചെയർമാൻ ശ്രീ.എ.വി. ഗോപിനാഥ് ഭദ്രദീപം തെളിയിച്ച് പ്രവൃത്തിക്ക് ആരംഭം കുറിച്ചു.വാസ്തുവിദ്യാ ആചാര്യൻ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിൻ്റെ ശിഷ്യൻ പ്രശസ്ത ശിൽപ്പി മായന്നൂർ രാമകൃഷ്ണൻ, മനോജ്‌ . പി. തങ്കമണി ആചാരി എന്നിവരുടെ മേൽനോട്ടത്തിലാണ് പ്രവൃത്തി നടത്തുന്നത്.ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ ടി.. രാധിക, പ്രമോദ് കളരിക്കൽ, മരാമത്ത് ചീഫ് എൻജിനീയർ എം.വി. രാജൻ, എക്സി. എഞ്ചിനീയർ എം.കെ. അശോക് കുമാർ, അസി. മാനേജർമാരായ കെ.ജി. സുരേഷ് കുമാർ, ഇ. സുന്ദർരാജ്, സി എസ് ഒ മോഹൻകുമാർ, ഉണ്ണി മേനോൻ,ശിൽപ്പി എളവള്ളി നന്ദൻ, ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്

Leave a Reply

Your email address will not be published. Required fields are marked *