Kerala News Politics

രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിഡിജെഎസ്

രണ്ടാംഘട്ട ബിഡിജെഎസ് പട്ടിക പ്രഖ്യാപിച്ച് എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസ്. ഇതോടെ മത്സരിക്കുന്ന മുഴുവന്‍ സ്ഥാനാര്‍ത്ഥികളേയും പാര്‍ട്ടി പ്രഖ്യാപിച്ചു. ആകെ 23 സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്. കഴിഞ്ഞ ദിവസം 12 പേരടങ്ങുന്ന സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഇന്ന് 11 സീറ്റുകളിലേക്കുള്ള പ്രഖ്യാപനമാണ് നടന്നത്. ഇരവിപുരത്ത് ആര്‍എസ്പിയില്‍ നിന്നു രാജി വെച്ച സജി ഡി ആനന്ദ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 21 സീറ്റിലേക്കാണ് ബിഡിജെഎസ് മത്സരിച്ചത്. ഇത്തവണ അധികമായി രണ്ട് സീറ്റില്‍ മത്സരിക്കുമെന്നും Read More…