Kerala

അഡ്വ.ഏ.ഡി.ബെന്നിയുടെ “പത്മവ്യൂഹം ഭേദിച്ച്” പതിമൂന്നാം പതിപ്പ് പ്രകാശനം ചെയ്തു.

അഡ്വ.ഏ.ഡി. ബെന്നിയുടെ ജീവചരിത്രമായ “അനുഭവം, ഓർമ്മ, ദർശനം – പത്മവ്യൂഹം ഭേദിച്ച്”, പതിമൂന്നാം പതിപ്പിൻ്റെ പ്രകാശനം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമേന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. എറണാകുളം ആശിർഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ, എം. പി ഹൈബി ഈഡന് പുസ്തകം കൈമാറിയാണ് പ്രകാശനം ചെയ്തത്. മാണി പയസ് രചിച്ച പുസ്തകം വർത്തമാനകാലത്തെ രോഗാവസ്ഥകളെയും പ്രതിരോധപ്രവർത്തനങ്ങളെയും അടയാളപ്പെടുത്തുന്നു. ചരിത്രത്തോടും സമകാലിക ജീവിതയാഥാർത്ഥ്യങ്ങളോടും സമരസപ്പെടുന്ന സൃഷ്ടികൂടിയാണിത് . ചുരുങ്ങിയ കാലം കൊണ്ടാണ് പുസ്തകം പതിമൂന്നാം പതിപ്പിലെത്തിയത്. എറണാകുളം എം. എൽ.എ. ടി. ജെ വിനോദ് അദ്ധ്യക്ഷത വഹിച്ചു. കെ. ബാബു, എം.എൽ.എ. കൊച്ചി കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മയർ സാബു ജോർജ്,
പ്രിൻസ് തെക്കൻ, ജോസഫ് വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *