India News Politics

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാ തട്ടിപ്പ്: സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധിയും ഖാർഗെയും

ന്യൂഡൽഹി: അയോധ്യയിലെ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച സംഭാവനകളിൽ തട്ടിപ്പ് നടന്നെന്ന ആരോപണത്തിൽ സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംയുക്ത കത്ത് നൽകി. രാമക്ഷേത്ര നിർമാണത്തിനായി വിശ്വാസത്തോടെയും ഭക്തിയോടെയും സ്വന്തം അധ്വാനഫലം സംഭാവനയായി നൽകിയ ലക്ഷക്കണക്കിന് ഭക്തർ ഈ ആരോപണത്തെ തുടർന്ന് വഞ്ചിക്കപ്പെട്ടതായി തോന്നുന്നുവെന്ന് കത്തിൽ ഇരുനേതാക്കളും ചൂണ്ടിക്കാട്ടി. ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിൻ്റെ സാമ്പത്തിക ഇടപാടുകളിൽ സ്വതന്ത്രവും Read More…

India News Politics

വനിതാ സംവരണ ബില്ലിനെ ഇല്ലാതാക്കിയത് മോദി: മല്ലികാർജുൻ ഖാർഗെ

കൂച്ച് ബീഹാർ/സിലിഗുരി: വനിതാ സംവരണ നിയമം നടപ്പാക്കുന്നതിനുള്ള ഭരണഘടന ഭേദഗതി ബിൽ പരാജയപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദി മൂലമാണെന്ന് ആരോപിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്ത്. പ്രതിപക്ഷം വനിതാ സംവരണ ബില്ലിനെ എതിർത്തിട്ടില്ലെന്നും, അതുമായി ബന്ധിപ്പിച്ച മണ്ഡല പുനർനിർണയ (ഡിലിമിറ്റേഷൻ) ബിൽ മാത്രമാണ് എതിർത്തതെന്നും ഖാർഗെ വ്യക്തമാക്കി. ബില്ലുകളുടെ കൈകാര്യം ചെയ്യലിൽ കേന്ദ്രം വീഴ്ച വരുത്തിയതുകൊണ്ടാണ് പരാജയമുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രധാനമന്ത്രി സംസ്ഥാനത്ത് വ്യാപകമായി പ്രചാരണത്തിൽ പങ്കെടുക്കുന്നതിനെ കുറിച്ചും ഖാർഗെ Read More…