Environment Health India News Politics

വായുമലിനീകരണത്തിൽ ഇന്ത്യ എന്തുകൊണ്ട് ‘വിശ്വഗുരു’ ആകുന്നു? മോദി സർക്കാരിനെതിരെ ഖാർഗെ

രാജ്യതലസ്ഥാനമായ ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമാകുന്നതിനിടെ കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വായുമലിനീകരണത്തിന്റെ കാര്യത്തിൽ ഡൽഹി എന്തുകൊണ്ട് ‘വിശ്വഗുരു’ ആയി മാറുന്നതെന്ന് അദ്ദേഹം ചോദിച്ചു.

മലിനീകരണം നിയന്ത്രിക്കാൻ സർക്കാർ സ്വീകരിച്ച നടപടികളുടെ കണക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് നൽകുമോയെന്നും ഖാർഗെ ചോദിച്ചു.

ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ ഡൽഹിയിൽ വായുമലിനീകരണം വർധിച്ചുവരികയാണ്. അയൽസംസ്ഥാനങ്ങളിലെ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതും വായുവിന്റെ ഗുണനിലവാരം മോശമാകാൻ കാരണമാകുന്നുണ്ട്.

വായുമലിനീകരണം നിയന്ത്രിക്കുന്നതിനായി സമഗ്രമായ പദ്ധതികൾ നടപ്പാക്കുന്നതിന് പകരം ഒറ്റപ്പെട്ടതും താൽക്കാലികവുമായ നടപടികളാണ് മോദി സർക്കാർ സ്വീകരിക്കുന്നതെന്നും ഖാർഗെ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *