ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ നവംബർ 11ന് തമിഴ്‌നാട്ടിലെ തൂത്തുക്കുടി സന്ദർശിക്കും. സന്ദർശനത്തിനിടെ തമിഴ്നാട് മെർക്കന്റൈൽ ബാങ്കിന്റെ 105-ാമത് സ്ഥാപകദിനാഘോഷങ്ങളിൽ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും.
താൻ പഠിച്ച വി. ഒ ചിദംബരം കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പൂർവവിദ്യാർഥി സംഗമത്തിലും ഉപരാഷ്ട്രപതി പങ്കെടുക്കും. കോളേജിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.





