ചെന്നൈ: വനിതകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന ‘വെട്രി പയനം’ പദ്ധതിയിലൂടെ ഏകദേശം 5.9 കോടി യാത്രക്കാർക്ക് പ്രയോജനം ലഭിച്ചുവെന്ന് തമിഴ്നാട് സർക്കാർ. ഒക്ടോബർ 2നാണ് വിപുലീകരിച്ച പദ്ധതി യാത്ര ആരംഭിച്ചത്. ഒക്ടോബർ 7ന് മാത്രം ഏകദേശം 88 ലക്ഷം വനിതകൾ പദ്ധതിയുടെ പ്രയോജനം നേടിയതായും ഔദ്യോഗികവൃത്തം അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ചില റൂട്ടുകളിൽ നിരക്ക് കുറച്ചതിലൂടെ പുരുഷ യാത്രക്കാർക്കും പ്രയോജനം ലഭിച്ചിട്ടുണ്ട്. തിരുനെൽവേലി-തിരുച്ചെന്തൂർ റൂട്ടിലെ നിരക്ക് 50 രൂപയിൽ നിന്ന് 38 രൂപയായാണ് കുറച്ചത്. മറ്റ് Read More…
Tag: c joseph vijay
വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ആരോപണം; ടിവികെയ്‌ക്കെതിരെ ഉദയനിധി സ്റ്റാലിൻ
ധാരാപുരം: തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ഭരണകക്ഷിയായ തമിഴക വെട്രി കഴകം (TVK) പരാജയപ്പെട്ടെന്നും സംസ്ഥാനത്തെ ക്രമസമാധാനനില മോശമായെന്നും ആരോപിച്ച് തമിഴ്നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ രംഗത്ത്. ധാരാപുരത്ത് ഒക്ടോബർ ആറിന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി എസ്. സുകന്യയ്ക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് ഉദയനിധി സ്റ്റാലിൻ ഭരണകക്ഷിക്കെതിരെ വിമർശനം ഉന്നയിച്ചത്. ഭരണകാര്യങ്ങൾ പരിഹരിക്കുന്നതിന് പകരം ടിവികെ എംഎൽഎമാർ മുഖ്യമന്ത്രി സി. ജോസഫ് വിജയിയെ പുകഴ്ത്തുന്നതിലാണ് കൂടുതൽ ശ്രദ്ധ ചെലുത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മറ്റ് രാഷ്ട്രീയ പാർട്ടികളിൽ Read More…
വിജയ് പ്രധാനമന്ത്രിയാകണമെന്ന പ്രചാരണം; രാഷ്ട്രീയ യാഥാർത്ഥ്യം അറിയാമെന്ന് കാർത്തി ചിദംബരം
മധുരൈ: തമിഴക വെട്രി കഴകം (TVK) അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ സി ജോസഫ് വിജയിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്ന പ്രചാരണം ശക്തമാകുന്നതിനിടെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കാർത്തി പി. ചിദംബരം. 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിക്ക് “രാഷ്ട്രീയ യാഥാർത്ഥ്യം അറിയാമെന്ന്” അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിൽ ഭരണകക്ഷിയായ TVKയ്ക്കുള്ളിൽ വിജയിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്ന മുദ്രാവാക്യം ശക്തമാകുന്ന സാഹചര്യത്തിലാണ് കാർത്തി ചിദംബരത്തിൻ്റെ പ്രതികരണമെന്നത് ശ്രദ്ധേയമായിരിക്കുകയാണ്. മെയ് മാസത്തിൽ വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ രൂപീകരിക്കുന്നതിനുള്ള നീക്കത്തിന് പിന്തുണ Read More…
‘ഓപ്പറേഷൻ തൂഫാൻ’: തമിഴ്നാട് മുഖ്യമന്ത്രിയെ കാണാൻ കേരള ആഭ്യന്തരമന്ത്രി ചെന്നൈയിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിമരുന്ന് മാഫിയക്കെതിരായ നടപടികൾ കൂടുതൽ ശക്തമാക്കുന്നതിനായി കേരള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ബുധനാഴ്ച ചെന്നൈയിൽ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 11.30-നാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കേരള ആഭ്യന്തര വകുപ്പ് ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’ എന്ന ലഹരിവിരുദ്ധ ക്യാമ്പയിനിന് തമിഴ്നാടിൻ്റെ സഹകരണവും പിന്തുണയും തേടാനാണ് ആഭ്യന്തരമന്ത്രിയുടെ തീരുമാനം. അതിർത്തി കടന്നുള്ള ലഹരിമരുന്ന് കടത്തും മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനങ്ങളും കൂടുതൽ ഫലപ്രദമായി തടയുന്നതിനായി Read More…
കരൂർ ദുരന്തബാധിതരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി; മുഖ്യമന്ത്രി വിജയിയെ വിമർശിച്ച് എഐഎഡിഎംകെ
മധുര: 2025-ൽ തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിക്കിടെ കരൂരിലുണ്ടായ തിക്കിലും തിരക്കിലും മരിച്ച 41 പേരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകിയ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ തീരുമാനത്തെ എഐഎഡിഎംകെ നേതാവ് ആർ.ബി. ഉദയകുമാർ രൂക്ഷമായി വിമർശിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്വമാണെങ്കിലും സർക്കാർ ജോലികൾ നേരിട്ട് നൽകിയത് ലക്ഷക്കണക്കിന് യുവജനങ്ങളോടുള്ള അനീതിയാണെന്ന് അദ്ദേഹം ആരോപിച്ചു. മത്സരപരീക്ഷകൾ എഴുതി സർക്കാർ ജോലി നേടാൻ ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കാത്തിരിക്കുന്ന സാധാരണ കുടുംബങ്ങളിലെ Read More…
നിതി ആയോഗ് യോഗത്തിൽ മുഖ്യമന്ത്രി വിജയ് സംസ്ഥാനത്തിൻ്റെ പ്രധാന ആവശ്യങ്ങൾ ഉന്നയിക്കും
പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനാകുന്ന നിതി ആയോഗിൻ്റെ 11-ാമത് ഗവേണിംഗ് കൗൺസിൽ യോഗത്തിൽ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് സംസ്ഥാനത്തിൻ്റെ പ്രധാന ആവശ്യങ്ങളും പ്രാദേശിക ആശങ്കകളും ഉന്നയിക്കും. കേന്ദ്ര ഫണ്ട് വിഹിതം, സംസ്ഥാനത്തിൻ്റെ വികസന ആവശ്യങ്ങൾ, അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കുള്ള ധനസഹായം എന്നിവയാണ് മുഖ്യമന്ത്രി യോഗത്തിൽ പ്രധാനമായും ഉന്നയിക്കാൻ സാധ്യതയുള്ള വിഷയങ്ങൾ. സംസ്ഥാനത്തെ സുപ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി കൂടുതൽ കേന്ദ്രസഹായം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ Read More…
തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഭാര്യ സംഗീത ബിജെപിയില്‍ ചേര്‍ന്നോ? സത്യമറിയാം
തമിഴ്‌നാട് മുഖ്യമന്ത്രിയായ സി ജോസഫ് വിജയുടെ ഭാര്യ സംഗീത സ്വര്‍ണലിംഗം ബിജെപിയില്‍ ചേര്‍ന്നു എന്ന തരത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിച്ച വാർത്തകൾ വ്യാജമാണെന്ന് കണ്ടെത്തി. ആന്ധ്രയില്‍ നിന്നാണ് ഇത്തരത്തിലൊരു വ്യാജവാര്‍ത്ത ആദ്യമിറങ്ങിയത്. അതിന് പിന്നാലെ മറ്റ് മാധ്യമങ്ങളും അത് ഏറ്റുപിടിക്കുകയായിരുന്നു. എന്നാല്‍ ബിജെപിയില്‍ സംഗീത ചേര്‍ന്നുവെന്ന് തെളിയിക്കുന്ന ഒരു രേഖയും സംഗീതയുമായി ബന്ധപ്പെട്ട വൃത്തങ്ങളോ, ബിജെപിയില്‍ നിന്നോ ലഭ്യമായിട്ടില്ല എന്നതാണ് വാസ്തവം. വിജയിയില്‍ നിന്ന് വിവാഹമോചനത്തിനായി സംഗീത കുടുംബകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. തമിഴ്‌നാട് നിടമസഭ തെരഞ്ഞെടുപ്പിന് Read More…








