ചെന്നൈ: വനിതകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന ‘വെട്രി പയനം’ പദ്ധതിയിലൂടെ ഏകദേശം 5.9 കോടി യാത്രക്കാർക്ക് പ്രയോജനം ലഭിച്ചുവെന്ന് തമിഴ്നാട് സർക്കാർ. ഒക്ടോബർ 2നാണ് വിപുലീകരിച്ച പദ്ധതി യാത്ര ആരംഭിച്ചത്.
ഒക്ടോബർ 7ന് മാത്രം ഏകദേശം 88 ലക്ഷം വനിതകൾ പദ്ധതിയുടെ പ്രയോജനം നേടിയതായും ഔദ്യോഗികവൃത്തം അറിയിച്ചു.
പദ്ധതിയുടെ ഭാഗമായി ചില റൂട്ടുകളിൽ നിരക്ക് കുറച്ചതിലൂടെ പുരുഷ യാത്രക്കാർക്കും പ്രയോജനം ലഭിച്ചിട്ടുണ്ട്. തിരുനെൽവേലി-തിരുച്ചെന്തൂർ റൂട്ടിലെ നിരക്ക് 50 രൂപയിൽ നിന്ന് 38 രൂപയായാണ് കുറച്ചത്.
മറ്റ് ചില റൂട്ടുകളിലെ എക്സ്പ്രസ് ബസുകളിലും നിരക്ക് കുറച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.





