India Medical News

ഡൽഹിയിൽ 31,700 ഓക്സിറ്റോസിൻ ഇഞ്ചക്ഷൻ വയലുകൾ പിടിച്ചെടുത്തു

ന്യൂഡൽഹി: നിർബന്ധിത ശീതശൃംഖല (കോൾഡ് ചെയിൻ) മാനദണ്ഡങ്ങൾ ലംഘിച്ച് ഊഷ്മാവിൽ സൂക്ഷിച്ചിരുന്ന 31,700 ഓക്സിറ്റോസിൻ ഇഞ്ചക്ഷൻ വയലുകൾ ഡൽഹി സർക്കാരിൻ്റെ ഡ്രഗ്സ് കൺട്രോൾ വകുപ്പ് പിടിച്ചെടുത്തു.

കിഴക്കൻ ഡൽഹിയിലെ പട്‌പർഗഞ്ച് ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു ഔഷധ സ്ഥാപനത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് നടപടി. ആരോഗ്യമന്ത്രി പങ്കജ് കുമാർ സിങ്ങിൻ്റെ നിർദേശത്തെ തുടർന്ന് വകുപ്പ് നടപ്പാക്കുന്ന എൻഫോഴ്‌സ്‌മെൻ്റ് പരിശോധനയുടെ ഭാഗമായാണ് റെയ്ഡ് നടത്തിയത്.

ഓക്സിറ്റോസിൻ ഇൻജക്ഷൻ IP 5 IU/ml വയലുകൾ 2 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ സൂക്ഷിക്കണമെന്നാണ് നിർദേശം. എന്നാൽ ഇവ അന്തരീക്ഷോഷ്മാവിൽ സൂക്ഷിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ മരുന്നുകൾ പിടിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *