Education India International News Politics

നവനീതം നവി പിള്ള – 2026 ലെ സമാധാന നോബേൽ ജേതാവ്

ദക്ഷിണാഫ്രിക്കൻ മനുഷ്യാവകാശ അഭിഭാഷകയും, ഇന്ത്യൻ വംശജയുമായ നവനീതം പിള്ളയ്ക്കാണ് ഈ വർഷത്തെ സമാധാനത്തിനുള്ള നോബേൽ സമ്മാനം. “സമാധാനവും അന്താരാഷ്ട്ര നിയമവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്ക്” ആണ് പുരസ്കാരം എന്ന് നോർവീജിയൻ നോബേൽ കമ്മിറ്റി അറിയിച്ചു.

ഇന്ത്യൻ ബന്ധം:- 1941 സെപ്റ്റംബർ 23ന് ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ, തമിഴ് വംശജരായ ഇന്ത്യൻ മാതാപിതാക്കളുടെ മകളായി ജനനം. മുത്തച്ഛൻ പഞ്ചസാര തോട്ടത്തിൽ പണിക്കായി ഇന്ത്യയിൽ നിന്ന് പോയ തൊഴിലാളിയായിരുന്നു.- അച്ഛൻ ബസ് ഡ്രൈവർ, 8 മക്കളിൽ അഞ്ചാമത്തവൾ. വളരെ ദരിദ്രമായ കുടുംബ സാഹചര്യത്തിൽ, വർണ്ണവിവേചനത്തിനു (Apartheid) കീഴിൽ വളർന്നു.

നേട്ടങ്ങൾ: 1967-ൽ സ്വന്തം പ്രവിശ്യയായ നതാലിൽ സ്വന്തമായി വക്കീൽ ഓഫീസ് തുടങ്ങിയ ആദ്യ വനിത.- വർണ്ണവിവേചനത്തിനെതിരെ പോരാടിയവരെ, നെൽസൺ മണ്ടേലയെ ഉൾപ്പെടെ കോടതിയിൽ പ്രതിരോധിച്ചു.- 1995-ൽ ദക്ഷിണാഫ്രിക്കൻ ഹൈക്കോടതിയിലെ ആദ്യത്തെ കറുത്ത വർഗ്ഗക്കാരിയായ വനിതാ ജഡ്ജി.- റുവാണ്ടയിലെ വംശഹത്യക്കുള്ള അന്താരാഷ്ട്ര ട്രൈബ്യൂണലിന്റെ പ്രസിഡന്റ് (1999-2003), പിന്നീട് ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ICC) ജഡ്ജി.- 2008 മുതൽ 2014 വരെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണർ.

85-ാം വയസ്സിൽ ഈ ലോകോത്തര ബഹുമതി നേടുന്ന അവർ, ഇന്ത്യൻ വംശജരുടെ അഭിമാനമാണ്. പുരസ്കാരം ഡിസംബർ 10ന് ഓസ്ലോയിൽ വെച്ച് നൽകും.

Leave a Reply

Your email address will not be published. Required fields are marked *