International News

സാഹിത്യ നൊബേല്‍ ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്ലോ ക്രാസ്‌നഹോര്‍കയിക്ക്

സ്റ്റോക് ഹോം: സാഹിത്യത്തിനുള്ള 2025ലെ നൊബേല്‍ പുരസ്‌കാരം ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്ലോ ക്രാസ്‌നഹോര്‍കയിക്ക്. ഭാവനാത്മകവും പ്രവചനാത്മക സ്വാഭാവവുമുള്ള രചനകളാണ് അദ്ദേഹത്തിന്റെതെന്ന് വിലയിരുത്തിയാണ് പുരസ്‌കാരം. കിഴക്കന്‍ യൂറോപ്പിലെ രാഷ്ട്രീയ സാമൂഹ്യമാറ്റങ്ങളുടെ പ്രതിഫലനം കൂടിയാണ് രചനകള്‍. 1954 ല്‍ തെക്കുകിഴക്കന്‍ ഹംഗറിയിലെ റൊമാനിയന്‍ അതിര്‍ത്തിക്കടുത്തുള്ള ജൂലയിലാണ് അദ്ദേഹത്തിന്റെ ജനനം. കുട്ടിക്കാലത്തുതന്നെ വായനയിലേക്കു തിരിഞ്ഞ അദ്ദേഹത്തിനു സാഹിത്യത്തോടൊപ്പം ചരിത്രത്തിലും താൽപര്യമുണ്ടായിരുന്നു. അക്കാലത്തു തന്നെ കാഫ്കയും ദസ്തയേവ്സ്കിയും അടക്കമുള്ള യൂറോപ്യൻ എഴുത്തുകാരെ വായിച്ച അദ്ദേഹത്തെ അവർ ആഴത്തിൽ സ്വാധീനിച്ചു. സെഗെഡ് സർവകവലാശാലയിൽ നിന്നു നിയമ ബിരുദം Read More…

International News

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം മരിയ കൊരീന മച്ചാഡോയ്ക്ക്

സ്റ്റോക് ഹോം: 2025 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം മരിയ കൊരീന മച്ചാഡോയ്ക്ക്. വെനസ്വേലയിലെ മനുഷ്യാവകാശ പ്രവർത്തകയാണ് മരിയ കൊരീന. ജനാധിപത്യ പോരാട്ടങ്ങൾക്കുള്ള അം​ഗീകാരമായാണ് മരീനയ്ക്ക് പുരസ്കാരം നൽകിയത്. നിലവിൽ വെനസ്വേലയിലെ പ്രതിപക്ഷ നേതാവാണ് മരിയ കൊരീന മച്ചാഡോ. വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി അക്ഷീണം പ്രവർത്തിച്ചതിനും സ്വേച്ഛാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള നീതിയുക്തവും സമാധാനപരവുമായ മാറ്റം കൈവരിക്കുന്നതിനുള്ള പോരാട്ടത്തിനും മുന്നിൽ നിന്നും പ്രവർത്തിച്ച വ്യക്തിയാണ് മരിയ കൊറിന മച്ചാഡോയെന്ന് പുരസ്കാര സമിതി വ്യക്തമാക്കി. നൊബേല്‍ സമ്മാനത്തിന് ഇത്തവണ 338 Read More…

International News

‘മെറ്റല്‍ ഓര്‍ഗാനിക് ഫ്രെയിം വര്‍ക്ക്‌സ്’; രസതന്ത്ര നൊബേല്‍ പ്രഖ്യാപിച്ചു, പുരസ്‌കാരം മൂന്ന് പേര്‍ക്ക്

സ്‌റ്റോക് ഹോം: 2025 ലെ രസതന്ത്ര നൊബേല്‍ പങ്കിട്ട് മൂന്ന് ശാസ്ത്രജ്ഞര്‍. സുസുമ കിറ്റഗാവ, റിച്ചാര്‍ഡ് റോബ്‌സണ്‍, ഒമര്‍ എം യാഘി എന്നിവരാണ് രസതന്ത്ര നൊബേലിന് അര്‍ഹരായത്. ‘മെറ്റല്‍ ഓര്‍ഗാനിക് ഫ്രെയിം വര്‍ക്ക്‌സ്’ വികസനത്തിനാണ് പുരസ്‌കാരം. രസതന്ത്രത്തിലെ നിയമങ്ങള്‍ മാറ്റിമറിച്ച ഗവേഷണമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. മരുഭൂമിയിലെ വായുവില്‍ നിന്ന് പോലും ജലം ശേഖരിക്കാനും വെള്ളത്തില്‍ നിന്ന് മാലിന്യങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നതിനും അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് അടക്കം വാതകങ്ങള്‍ പിടിച്ചെടുക്കാനും പറ്റുന്ന വസ്തുക്കള്‍ നിര്‍മ്മിക്കുന്നതും സാധ്യമാക്കിയ കണ്ടുപിടുത്തമാണ് Read More…

International News

ക്വാണ്ടം മെക്കാനിക്കല്‍ കണ്ടുപിടുത്തത്തിന് അംഗീകാരം, ഭൗതിക ശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

സ്റ്റോക് ഹോം: 2025 ലെ ഭൗതിക ശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു. മൂന്ന് പേര്‍ക്കാണ് പുരസ്‌കാരം. ജോണ്‍ ക്ലാര്‍ക്, മൈക്കള്‍ എച്ച് ഡെവോറെറ്റ്, ജോണ്‍ എം മാര്‍ട്ടിനിസ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. മാക്രോസ്‌കോപ്പിക് ക്വാണ്ടം മെക്കാനിക്കല്‍ ടണ്ണലിംഗും ഇലക്ട്രി സെര്‍ക്യൂട്ടിലെ ഊര്‍ജ്ജ ക്വാണ്ടൈസേഷനും കണ്ടുപിടിച്ചതിനാണ് പുരസ്‌കാരം. മൂവരും കാലിഫോര്‍ണിയ സര്‍വകലാശാലയുടെ ഭാഗമായിരുന്നപ്പോള്‍ നടത്തിയ ഗവേഷണത്തിനാണ് അംഗീകാരം. റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് പ്രതിനിധികളാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ഇത് വരെ 118 തവണയാണ് ഭൗതിക ശാസ്ത്ര നൊബേല്‍ Read More…

International News

വൈദ്യശാസ്ത്ര നോബേൽ: മൈക്രോ ആര്‍.എന്‍.എയിലെ കണ്ടുപിടുത്തത്തിന് വിക്ടര് ആംബ്രോസും ഗാറി റവ്കിനും

ഈ വർഷത്തെ വൈദ്യശാസ്ത്ര നോബേൽ പുരസ്കാരം ജീവന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നായ മൈക്രോ ആർഎൻഎയെക്കുറിച്ചുള്ള അതിശയകരമായ കണ്ടെത്തലിന് അമേരിക്കക്കാരായ വിക്ടർ ആംബ്രോസ്, ഗാരി റവ്കിൻ എന്നീ ശാസ്ത്രജ്ഞർക്ക് ലഭിച്ചു. ഈ കണ്ടെത്തൽ പ്രോട്ടീൻ ഉൽപാദനത്തെ നിയന്ത്രിക്കുന്നതിൽ മൈക്രോ ആർഎൻഎയ്ക്കുള്ള നിർണായക പങ്ക് വ്യക്തമാക്കുന്നു. ഈ കണ്ടെത്തൽ കാൻസർ ഉൾപ്പെടെയുള്ള നിരവധി രോഗങ്ങളെക്കുറിച്ചുള്ള നമ്മുടെ ധാരണയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കും എന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.