തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഇന്നും നാളെയും തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഏഴു ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, Read More…
സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുകയാണ്. കുറച്ചു ദിവസങ്ങളായി വിലയിൽ ഇടവേള ഉണ്ടാക്കിയതിനു ശേഷം, പുതുവർഷത്തിനൊപ്പം സ്വർണവില വീണ്ടും ഉയരുകയാണ്. ഇന്ന് പവന് 480 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 59,600 രൂപയായി. ഗ്രാമിന് 60 രൂപയുടെ വർധനവോടെ ഇന്നത്തെ സ്വർണവില ഗ്രാമിന് 7,450 രൂപയെത്തി. കഴിഞ്ഞ ഡിസംബർ 11, 12 തീയതികളിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയായ 58,520 രൂപയെ പുതുവർഷം മറികടന്നിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ, ഡോളറിന്റെ ശക്തി, ഓഹരി വിപണിയിലെ അനിശ്ചിതത്വം Read More…
കണ്ണൂർ: പുതിയകാല പത്രപ്രവർത്തകർ മുതിർന്ന പത്രപ്രവർത്തകരിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിഫലം എന്നതിനപ്പുറം സമൂഹത്തെ നേരായ വഴിക്ക് നയിച്ച സാമൂഹിക പ്രവർത്തകരായിരുന്നു മുതിർന്ന പത്രപ്രവർത്തകർ. അവർ പ്രതിസന്ധികളോട് പൊരുതി നേടിയവരാണ്. സീനിയർ ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സമ്മേളനം കണ്ണൂർ ചേമ്പർ ഹാളിൽ ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ നേതൃത്വം സർക്കാരിന് മുന്നിൽ സമർപ്പിച്ച പെൻഷൻ വർധന, ആരോഗ്യ പരിരക്ഷ തുടങ്ങിയ കാര്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് Read More…