India News

ഇന്ത്യ-മാലദ്വീപ് സൗഹൃദത്തിന് പുതുശക്തി: ഡൽഹിയിൽ മുയിസുവിന് ഉജ്ജ്വല സ്വീകരണം

ന്യൂഡൽഹി: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസിന് ഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ തിങ്കളാഴ്ച രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് ഉജ്ജ്വല സ്വീകരണം നൽകി. അഞ്ചുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ മുയിസു, രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് ഉറപ്പ് നൽകി.

രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച ശേഷം, ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും, ഉന്നതതല പ്രതിനിധികളുമായും ഉഭയകക്ഷി ചർച്ചകൾക്കായി മുയിസു പങ്കെടുക്കും.

ഇന്ത്യ-മാലദ്വീപ് ബന്ധം വീണ്ടും ശക്തിപ്പെടുന്നുവെന്നും, ഇത് ഭാവിയിൽ കൂടുതൽ വാണിജ്യ-സാഹചാര്യ ഇടപാടുകൾക്ക് വാതിൽ തുറക്കുമെന്നു വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അഭിപ്രായപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *