ജൈന സന്യാസി ആചാര്യ വിദ്യാസാഗര് മഹാരാജ് സമാധിയിലെത്തിയതില് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ആചാര്യ ശ്രീ 108 വിദ്യാസാഗര് ജി മഹാരാജിന്റെ നിര്യാണം രാജ്യത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് ശ്രീ മോദി പറഞ്ഞു.
ജനങ്ങള് ക്കിടയില് ആത്മീയ ഉണര് വ്വിനായി ആചാര്യ ജിയുടെ വിലയേറിയ പരിശ്രമങ്ങള് എക്കാലവും ഓര് മ്മിക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. തന്റെ ജീവിതകാലം മുഴുവന് ദാരിദ്ര്യ നിര്മാര്ജനത്തിലും സമൂഹത്തില് ആരോഗ്യവും വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുന്നതിലും അദ്ദേഹം ഏര്പ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
കഴിഞ്ഞ വര് ഷം ഛത്തീസ്ഗഢിലെ ചന്ദ്രഗിരി ജൈന ക്ഷേത്രത്തില് ആചാര്യ ശ്രീ 108 വിദ്യാസാഗര് ജി മഹാരാജുമായി നടത്തിയ കൂടിക്കാഴ്ച തനിക്ക് അവിസ്മരണീയമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി X-ൽ പോസ്റ്റുചെയ്തു;
“ആചാര്യ ശ്രീ 108 വിദ്യാസാഗർ ജി മഹാരാജ് ജിയുടെ നിര്യാണം രാജ്യത്തിന് നികത്താനാവാത്ത നഷ്ടമാണ്. ജനങ്ങൾക്കിടയിൽ ആത്മീയ ഉണർവിനായി അദ്ദേഹം നടത്തിയ വിലയേറിയ ശ്രമങ്ങൾ എല്ലായ്പ്പോഴും ഓർമ്മിക്കപ്പെടും. ജീവിതകാലം മുഴുവൻ ദാരിദ്ര്യം ഇല്ലാതാക്കുന്നതിലും സമൂഹത്തിൽ ആരോഗ്യവും വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുന്നതിലും അദ്ദേഹം ഏർപ്പെട്ടു. അദ്ദേഹത്തിന്റെ അനുഗ്രഹം തുടർച്ചയായി ലഭിക്കുന്നത് എന്റെ ഭാഗ്യമാണ്. കഴിഞ്ഞ വർഷം ഛത്തീസ്ഗഡിലെ ചന്ദ്രഗിരി ജൈന ക്ഷേത്രത്തിൽ അദ്ദേഹത്തെ കണ്ടുമുട്ടിയത് എന്നെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമാണ്. പിന്നീട് ആചാര്യജിയിൽ നിന്ന് എനിക്ക് വളരെയധികം സ്നേഹവും അനുഗ്രഹവും ലഭിച്ചു. സമൂഹത്തിന് അദ്ദേഹം നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ രാജ്യത്തെ എല്ലാ തലമുറകളെയും പ്രചോദിപ്പിക്കും. “.
“ആചാര്യ ശ്രീ 108 വിദ്യാസാഗർ ജി മഹാരാജ് ജിയുടെ എണ്ണമറ്റ ഭക്തരോടൊപ്പമാണ് എന്റെ ചിന്തകളും പ്രാർത്ഥനകളും. സമൂഹത്തിന് അദ്ദേഹം നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾ, പ്രത്യേകിച്ച് ജനങ്ങൾക്കിടയിൽ ആത്മീയ ഉണർവിനായുള്ള ശ്രമങ്ങൾ, ദാരിദ്ര്യ നിർമ്മാർജ്ജനം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയ്ക്കായി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ വരും തലമുറകൾ ഓർക്കും.
വർഷങ്ങളോളം അദ്ദേഹത്തിന്റെ അനുഗ്രഹം സ്വീകരിക്കാനുള്ള ബഹുമതി എനിക്കുണ്ടായിരുന്നു. കഴിഞ്ഞ വര്ഷം അവസാനം ഛത്തീസ്ഗഡിലെ ദോംഗര്ഗഡിലെ ചന്ദ്രഗിരി ജൈന മന്ദിര് സന്ദര്ശിച്ചത് എനിക്ക് ഒരിക്കലും മറക്കാനാവില്ല. ആ സമയത്ത്, ആചാര്യ ശ്രീ 108 വിദ്യാസാഗർ ജി മഹാരാജ് ജിയോടൊപ്പം ഞാൻ സമയം ചെലവഴിക്കുകയും അദ്ദേഹത്തിന്റെ അനുഗ്രഹം നേടുകയും ചെയ്തിരുന്നു.