India News Politics

ടിവികെ മുന്നേറ്റം തടയാൻ ഡിഎംകെ–എഐഎഡിഎംകെ ചർച്ചകൾ നടക്കുന്നു?

തമിഴ്നാട്ടിൽ നടൻ വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിൻ്റെ (ടിവികെ) മുന്നേറ്റം തടയാൻ പഴയ വൈരികൾ ഒന്നിക്കുന്നു. ദ്രാവിഡ മുന്നേറ്റ കഴകവും (ഡിഎംകെ) ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകവും (എഐഎഡിഎംകെ) തമ്മിൽ ചർച്ചകൾ നടക്കുന്നതായാണ് റിപ്പോർട്ടുകൾ വരുന്നത്.

കോൺഗ്രസ് ടിവികെയുമായി കൈകോർത്തതിന് പിന്നാലെയാണ് ഈ ചർച്ചകൾ ശക്തമായത്. ഇതോടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സമവാക്യങ്ങളിൽ മാറ്റം വരാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലാണ് ഉയരുന്നത്.

അതേസമയം, ഈ റിപ്പോർട്ടുകളെ കുറിച്ച് ഡിഎംകെയും എഐഎഡിഎംകെയും പ്രതികരിക്കാൻ തയ്യാറായിട്ടില്ല. സാധ്യതയുള്ള സഖ്യത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *