കൊച്ചി: കേരള ഹൈക്കോടതിയിൽ പുതിയ അഞ്ച് ജഡ്ജിമാരെ നിയമിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. പി. കൃഷ്ണകുമാർ, കെ.വി. ജയകുമാർ, എസ്. മുരളീകൃഷ്ണ, ജോബിൻ സെബാസ്റ്റ്യൻ, പി.വി. ബാലകൃഷ്ണൻ എന്നിവരാണ് പുതുതായി നിയമിതർ. ഇന്ന് രാവിലെ പത്ത് മണിക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും.
എൻഐഎ/സിബിഐ പ്രത്യേക കോടതിയിലെ ചില സുപ്രധാന കേസുകളിൽ വിധി പ്രസ്താവിച്ച പി. കൃഷ്ണകുമാറും ഹൈക്കോടതി വിജിലൻസ് രജിസ്ട്രാർ കെ.വി. ജയകുമാറും അടക്കം പ്രഗത്ഭരായ ജഡ്ജിമാരുടെ നിയമനം ഹൈക്കോടതിയുടെ പ്രവർത്തനശേഷി വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, ഇതോടെ ഹൈക്കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 45 ആവും.





