Kerala News

എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷൻ

തൃശൂർ കോർപറേഷൻ എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷൻ തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു.
ബീഹാർ തെരഞ്ഞെടുപ്പ് ഫലം കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വോട്ട് ചോരിയെന്ന് പറയുന്ന പ്രതിപക്ഷം വോട്ടർ പട്ടിക ശുദ്ധീകരണ പ്രക്രിയയായ എസ് ഐ ആറിനെ എതിർക്കുന്നത് വിചിത്രമാണ്. വികസിത കേരളം എന്ന കാഴ്ചപ്പാടുമായി ബി ജെ പി തദ്ദേശസ്ഥാപനങ്ങളിൽ വൻ വിജയം കൈവരിക്കുമെന്നുറപ്പാണ്. അഴിമതിരഹിത ഭരണവും വികസന രാഷ്ട്രീയവുമാണ് കേരളത്തിനാവശ്യം. സംസ്ഥാനത്ത് ഇപ്പോഴും പല കോളനികളിലും കുടിവെള്ളം പോലും കിട്ടാത്ത സാഹചര്യമുണ്ടെന്നും അതിദാരിദ്ര മുക്ത സംസ്ഥാനമെന്ന പ്രഖ്യാപനം നടത്തുന്നത് സാധാരണക്കാരോടുള്ള വെല്ലുവിളിയാണെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കേന്ദ്ര മന്ത്രിയെ സംഭാവന ചെയ്ത തൃശ്ശൂർ ജനത വികസിത തൃശ്ശൂർക്കാനായി വരുന്ന കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ
എൻ ഡി എ മുന്നണിയോട് ഒപ്പം
നിൽക്കു മെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി മാരായ ശ്രീമതി ശോഭസുരേന്ദ്രൻ, എം ടി രമേശ്‌, സംസ്ഥാന വൈസ് പ്രസിഡന്റ്‌ മാരായ അഡ്വ. ബി ഗോപാലകൃഷ്ണൻ, വി ഉണ്ണികൃഷ്ണൻ മാസ്റ്റർ,
ബി ഡി ജെ എസ് ജില്ലാ പ്രസിഡന്റ്‌ അതുല്യ ഘോഷ്, ശിവസേന ജില്ലാ പ്രസിഡന്റ്‌ രതീഷ് നായർ, ബിജെപി മേഖല പ്രസിഡന്റ്‌ എ നാഗേഷ്, ജനറൽ സെക്രട്ടറി രവികുമാർ ഉപ്പത്ത്, വൈസ് പ്രസിഡന്റ്‌ ബിജോയ്‌ തോമസ്, സംസ്ഥാന സമിതി അംഗം എം എസ് സമ്പൂർണ, ജില്ലാ ജനറൽ സെക്രട്ടറി മാരായ പി കെ ബാബു, അഡ്വ. കെ ആർ ഹരി എന്നിവർ പ്രസംഗിച്ചു.ജില്ലാ വൈസ് പ്രസിഡന്റ്‌ സുധീഷ് മേനോൻത്ത് പറമ്പിൽ, ജില്ലാ ട്രഷറര്‍ വിജയൻ എന്നിവർ നേതൃത്വം നൽകി ബിജെപി കോർപ്പറേഷൻ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *