Kerala News

സംസ്ഥാനത്തിന്റെ പേര് മാറ്റാന്‍ സര്‍ക്കാരിന് ബിജെപി പിന്തുണ, രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് കേരള എന്നത് മാറ്റി ‘കേരളം’ എന്നാക്കുന്നതില്‍ പ്രധാനമന്ത്രിയുടെ പിന്തുണ തേടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് രാജീവ് ചന്ദ്രശേഖര്‍ കത്തയച്ചു. സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കുന്നതിനായി 2024 ജൂണില്‍ കേരള നിയമസഭ പാസ്സാക്കിയ പ്രമേയത്തെ ബിജെപി അനുകൂലിക്കുന്നതായും രാജീവ് ചന്ദ്രശേഖര്‍ കത്തില്‍ പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ കത്തിലൂടെ അറിയിച്ചതായും രാജീവ് ചന്ദ്രശേഖര്‍ കത്തില്‍ അറിയിച്ചു. 1,000 വര്‍ഷത്തെ പാരമ്പര്യവും പൈതൃകയും സംസ്‌കാരവും ഉള്‍കൊള്ളുന്ന സംസ്ഥാനമാണ് Read More…

Kerala News

ആര്‍ ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയറെ തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിയ്ക്ക് പോകും. ഇന്നോ നാളെയോ രാജീവ് ഡല്‍ഹിയിലെത്തി ബിജെപി കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം കേന്ദ്ര നേതാക്കളുമായി കൂടിയാലോചനകള്‍ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീലേഖയെ മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത് ബിജെപിക്ക് രാഷ്ട്രീയമായ മേല്‍ക്കൈ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. സ്ത്രീകളെ നേതൃസ്ഥാനങ്ങളിലേക്ക് കൊണ്ടുവരാനുള്ള പാര്‍ട്ടിയുടെ പ്രതിജ്ഞാബദ്ധതയായി ഉയര്‍ത്തിക്കാട്ടാനാകുമെന്നും കണക്കുകൂട്ടുന്നു. മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്ന പേരുകളിലൊന്ന് മുന്‍ ജില്ലാ Read More…

Kerala News

സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍; നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിക്കും

തിരുവനന്തപുരം: അടുത്ത നിയസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പാണ് താന്‍ നേമത്ത് സ്ഥാനാര്‍ഥിയാകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കിയത്. കേരളത്തിന് അനുവദിക്കുന്ന എയിംസ് തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായി ബിജെപി അക്കൗണ്ട് തുറന്ന നിയമസഭാ മണ്ഡലമാണ് നേമം. അന്ന് സിറ്റിങ് എംഎല്‍എയായ വി ശിവന്‍കുട്ടിയെ പരാജയപ്പെടുത്തി മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഒ രാജഗോപാലാണ് വിജയം നേടിയത്. തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ അന്നത്തെ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ Read More…

Kerala News

മുസ്ലിങ്ങള്‍ക്ക് തെറ്റിദ്ധാരണ, തദ്ദേശ തെരഞ്ഞെടുപ്പ് ഫൈനല്‍ : രാജീവ് ചന്ദ്രശേഖര്‍

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇതുവരെ കാണാത്ത പങ്കാളിത്തമാണ് എന്‍ഡിഎയ്ക്കും ബിജെപിക്കുമുള്ളതെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. കേരളത്തിലെ 21,065 വാര്‍ഡില്‍ മുന്നണി മത്സരിക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിനെ ബിജെപി സെമിഫൈനലോ, ക്വാര്‍ട്ടര്‍ ഫൈനലോ ആയിട്ടു കാണുന്നില്ല. സാധാരണ ജനങ്ങളെ ബാധിക്കുന്ന തെരഞ്ഞെടുപ്പിനെ ഫൈനല്‍ ആയിട്ടാണ് ബിജെപി കാണുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ കോഴിക്കോട്ട് പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസില്‍ പറഞ്ഞു. വികസിത കേരളം എന്ന കാഴ്ചപ്പാടാണ് ബിജെപി മുന്നോട്ടുവെക്കുന്നത്. നല്ല ഭരണം, നല്ല കാഴ്ചപ്പാട്, നല്ല പദ്ധതി, അതു Read More…

Kerala News

എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷൻ

തൃശൂർ കോർപറേഷൻ എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷൻ തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു.ബീഹാർ തെരഞ്ഞെടുപ്പ് ഫലം കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വോട്ട് ചോരിയെന്ന് പറയുന്ന പ്രതിപക്ഷം വോട്ടർ പട്ടിക ശുദ്ധീകരണ പ്രക്രിയയായ എസ് ഐ ആറിനെ എതിർക്കുന്നത് വിചിത്രമാണ്. വികസിത കേരളം എന്ന കാഴ്ചപ്പാടുമായി ബി ജെ പി തദ്ദേശസ്ഥാപനങ്ങളിൽ Read More…

Kerala News Politics

അയ്യപ്പഭക്ത സംഗമത്തിൽ സ്റ്റാലിൻ പങ്കെടുക്കുന്നത് ഹിന്ദുക്കളെ അപമാനിക്കുന്നതിന് തുല്യം: രാജീവ് ചന്ദ്രശേഖർ

തൃശൂർ: അയ്യപ്പഭക്ത സംഗമത്തിൽ ഡി എം കെ നേതാവും സനാതനധർമ്മ വിരോധിയുമായ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പങ്കെടുക്കുന്നത് ഹിന്ദുക്കളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അയ്യപ്പ ഭക്തരേയും ശബരിമലയിലെ വിശ്വാസങ്ങളേയും തകർക്കാൻ നോക്കിയ പിണറായി സർക്കാരിന്റെ നേതൃത്വത്തിൽ അയ്യപ്പ ഭക്ത സംഗമം നടത്തുന്നത് പ്രഹസനമാണെന്നും തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കവേ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇൻഡി സഖ്യകക്ഷികളായ സിപിഎമ്മും ഡിഎംകെയും ശബരിമലയുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കുക എന്നത് വലിയൊരു വിരോധാഭാസമാണ്. Read More…

Kerala News

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസ് അക്രമിച്ച സിപിഎം നടപടി ജനാധിപത്യ വിരുദ്ധം: ശക്തമായ പ്രതിഷേധം നടത്തുമെന്ന് ബിജെപി

തൃശൂരില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസ് അക്രമിച്ച സിപിഎമ്മിന്റെ നടപടി അത്യന്തം അപലപനീയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ജനാധിപത്യപരമായ പ്രതിഷേധങ്ങളുടെ മറവില്‍ അക്രമം നടത്താനാണ് ലക്ഷ്യമെങ്കില്‍ ബിജെപിക്ക് അതനുവദിക്കാനാവില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ എല്ലാ ജനാധിപത്യ മര്യാദകളും ലംഘിക്കുന്നതാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ മുന്നറിയിപ്പ് നല്‍കി. കേന്ദ്ര മന്ത്രിയുടെ ക്യാമ്പ് ഓഫീസ് ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും Read More…

Kerala News Politics

വികസിത കേരളം എന്ന കാഴ്ചപ്പാട് മാത്രമേ ബിജെപി മുന്നോട്ട് വെയ്ക്കൂ: രാജീവ് ചന്ദ്രശേഖര്‍

തൃശൂര്‍: വികസിത കേരളം എന്ന കാഴ്ചപ്പാട് മാത്രമേ ബിജെപി മുന്നോട്ട് വെയ്ക്കൂ എന്നും ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള എല്‍ഡിഎഫ്- യുഡിഎഫ് ശ്രമങ്ങളെ ശക്തമായി എതിര്‍ക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നിയമസഭാ തെരഞ്ഞെടുപ്പു വരെയുള്ള അടുത്ത എട്ടുമാസവും ഇരു മുന്നണികളും വികസന രാഷ്ട്രീയം പറയില്ലെന്നും ഒരു സമുദായത്തിന്റെ വോട്ട് നേടിയെടുക്കാനാണ് അവരുടെ ശ്രമമെന്നും ബിജെപി പ്രസിഡന്റ് പറഞ്ഞു. ഭാരതമാതാവിന് എതിരെ പറയുക, ആര്‍എസ്എസിനെതിരെ പറയുക എന്നതാണ് അവരുടെ പുതിയ തന്ത്രം. ആ Read More…

Kerala News

വികസിത കേരളമെന്ന മുദ്രാവാക്യം ബിജെപിയുടെ ലക്ഷ്യവും പ്രവർത്തകരുടെ ദൗത്യവുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ

കൊടുങ്ങല്ലൂർ: വികസിത കേരളമെന്ന മുദ്രാവാക്യം ബിജെപിയുടെ ലക്ഷ്യവും പ്രവർത്തകരുടെ ദൗത്യവുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ. തൃശൂർ സൗത്ത് ജില്ല വികസിത കേരളം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി നിറഞ്ഞ യുപിഎ ഭരണകാലത്ത് സമസ്ത മേഖലകളിലും പിന്നോക്കാവസ്ഥയിലായിരുന്ന ഭാരതം കഴിഞ്ഞ പത്ത് വർഷത്തെ മോദി ഭരണത്തിൽ മാറ്റത്തിൻ്റെ കുതിപ്പിലാണ്. ഇടതു-വലതു മുന്നണി ഭരണത്താൽ വികസനം മുരടിച്ച കേരളത്തിലും ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്.പണ്ട് സിപിഎമ്മിന്റെ മുഖമുദ്ര അക്രമരാഷ്ട്രീയവും, കോൺഗ്രസിന്റേത് അഴിമതിയും ആയിരുന്നെങ്കിൽ, ഇൻഡി മുന്നണി Read More…

Kerala News

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ രാജീവ്‌ ചന്ദ്രശേഖർ അനുശോചനം രേഖപ്പെടുത്തി

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ രാജീവ്‌ ചന്ദ്രശേഖർ അതിയായ ദുഃഖം രേഖപ്പെടുത്തി. മാനവ രാശിയുടെ അഭിവൃദ്ധിക്കായി ജീവിതം ഉഴിഞ്ഞുവെച്ച മാർപ്പാപയുടെ സേവനങ്ങൾ ലോകം എന്നും സ്മരിക്കും എന്നും അദ്ദേഹം പറഞ്ഞു. ഫ്രാൻസിസ് ഒരു ക്രിസ്തീയ വിശുദ്ധനാമമാണ്. അതിന് നന്മയുടെ വേറേയും അർത്ഥതലങ്ങളുള്ളതു കൊണ്ടാകാം ഇപ്പോൾ കാലം ചെയ്ത മാർപാപ്പ ആ പേര് സ്വീകരിച്ചത്. എന്നും വേദനിക്കുന്നവരുടേയും വിശക്കുന്നവരുടേയും ഒപ്പം നിന്ന പാപ്പ അതുകൊണ്ടാകാം ക്രിസ്തുവിൻ്റെ ഉയിർപ്പ് ദിനത്തിൽ യുദ്ധങ്ങൾക്കും Read More…