തൃശൂർ: പുതുവത്സര ദിനത്തിൽ തൃശൂർ കലക്ട്രേറ്റ് ക്യാൻറീനിലേക്ക് മേശകളും കസേരകളും കൈമാറി ഭാരത് ലെജ്ന മൾട്ടി സ്റ്റേറ്റ് ഹൌസിങ് കോപ്പറേറ്റീവ് സൊസൈറ്റി. കലക്ട്രേറ്റ് കാൻറീനിൽ നടന്ന പരിപാടി അഡീഷ്ണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് ടി മുരളി ഉദ്ഘാടനം ചെയ്തു. ഒരു സൊസൈറ്റി മറ്റൊരു സൊസൈറ്റിയെ സഹായിക്കുന്നത് സാധാരണ സംഭവമല്ലെന്നും നല്ല അന്തരീക്ഷത്തിൽ കലക്ട്രേറ്റ് ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഭക്ഷണം കഴിക്കാൻ സാഹചര്യമൊരുക്കിത്തന്ന ബിഎൽഎമ്മിന് നന്ദി അറിയിക്കുന്നതായും എഡിഎം പറഞ്ഞു.മികച്ച രീതിയിൽ തൃശൂർ കലക്ട്രേറ്റ് കാൻറീനിനായി സൌകര്യമൊരുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ബിഎൽഎം സിഇഒ നവീൻ എസ് നായർ അറിയിച്ചു. കലക്ട്രേറ്റ് ജീവനക്കാർക്കും പൊതുജനങ്ങൾക്ക് സൌകര്യപൂർവ്വം ഭക്ഷണം കഴിക്കാൻ സാഹചര്യം ഒരുക്കാൻ കഴിഞ്ഞതിന്റെ സന്തോഷം ബിഎൽഎം ഡിജിഎം കെ എം സുധീർ പങ്കുവെച്ചു. എഡിഎം ടി മുരളി ബിഎൽഎം സിഇഒ നവീൻ എസ് നായരിൽ നിന്ന് മേശകളും കസേരകളും ഏറ്റുവാങ്ങി. ചടങ്ങിൽ എഡിഎം ബിഎൽഎം സിഇഒ നവീനിനെ പൊന്നാട അണിയിച്ചു. തുടർന്ന് കേക്ക് മുറിച്ച് ന്യൂഇയർ ആഘോഷിച്ചു. ചടങ്ങിൽ ബിഎൽഎം ഡയറി, കലണ്ടർ എന്നിവയുടെ വിതരണോദ്ഘാടനവും നടന്നു. ജനനന്മയ്ക്കായി ജനകീയ സൊസൈറ്റി എന്ന ആപ്ത വാക്യവുമായി രാജ്യത്ത് കഴിഞ്ഞ 19 വർഷമായി മാതൃകാപരമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന ബിഎൽഎം ഇതിനോടകം ലോകോത്തര അംഗീകാരവും നേടിക്കഴിഞ്ഞിട്ടുണ്ട്. സിവിൽ സ്റ്റേഷൻ ഗവൺമെന്റ് ഓഫീസേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റി മുൻ ഓണററി സെക്രട്ടറി കെ വി സനൽ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിലവിലെ ഓണററി സെക്രട്ടറി സ്വാഗതവും ഡയറക്ടർ ബോർഡ് മെന്പർ നിക്സൺ കൃതജ്ഞതയും പറഞ്ഞു. പരിപാടിയിൽ ഇന്ത്യൻ വാർത്ത ചീഫ് എഡിറ്റർ എസ് ആനന്ദ്, കലക്ട്രേറ്റിലെയും ബിഎൽഎമ്മിലെയും ജീവനക്കാർ എന്നിവർ പങ്കെടുത്തു.





