Kerala News Politics

നവ്യ ഹരിദാസ് വിജയിച്ചാൽ കേന്ദ്രമന്ത്രി; ജയിപ്പിച്ച് തരൂ, കേന്ദ്രമന്ത്രിയാക്കി തിരിച്ച് തരാം: സുരേഷ് ഗോപി

കൽപ്പറ്റ: വയനാട്ടിൽ നിന്നും നവ്യ ഹരിദാസ് വിജയിച്ചാൽ കേന്ദ്രമന്ത്രിയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്രമന്ത്രിയാവാൻ സാധ്യതയുള്ള വ്യക്തിയെ ആയിരിക്കണം വയനാട്ടിൽ നിന്നും വിജയിപ്പിക്കേണ്ടതെന്നും, നവ്യയെ ജയിപ്പിച്ചു വിട്ടാൽ കേന്ദ്ര മന്ത്രിയാക്കി തിരിച്ചു തരാമെന്നും സുരേഷ് ഗോപി പറഞ്ഞു. കൽപറ്റ- കമ്പളക്കാട് എൻഡിഎ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി ‘മത ജാതി രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറത്ത് പ്രജയാണ് ദൈവമെന്ന് കരുതുന്ന ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം ഇവിടെ വളർന്നുവരുന്നുണ്ട്. ആ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കണം.തൃശ്ശൂരിലെ തൻ്റെ വിജയത്തിനായി പ്രവർത്തിച്ചത് പാർട്ടി പ്രവർത്തകരും ഒപ്പം അവിടുത്തെ സാധാരണക്കാരായ ജനങ്ങളാണ്. അത്തരത്തിലുള്ള അനിവാര്യത വയനാട്ടിലുണ്ട്. സുരേഷ് ഗോപി പറഞ്ഞു. വയനാട്ടിലെ ജനങ്ങൾ അനുഗ്രഹിച്ചാൽ, തൃശൂർ എടുത്തത് പോലെ വയനാടും എൻ.ഡി എ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അവരവരുടെ രാഷ്ട്രീയത്തെ കയ്യൊഴിയാതെ തന്നെ രാജ്യത്തിനുവേണ്ടി പോരാടുന്ന പോരാളികളായി വയനാട്ടുകാർ മാറണമെന്നും, ഇത്തവണ വയനാട്ടിൽ നിന്നും തെരഞ്ഞെടുത്ത് അയക്കുന്നത് കേവലം എംപിയായി ഒതുങ്ങുന്ന ഒരാളെ ആയിരിക്കരുതെന്നും, കേന്ദ്ര മന്ത്രി ആവാൻ സാധ്യതയുള്ള നവ്യഹരിദാസിനെ ആവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രതിപക്ഷം നുണപ്രചാരണങ്ങൾ നടത്തുകയാണ്. പൗരത്വ നിയമ ഭേദഗതിയിൽ നുണ പ്രചരിപ്പിക്കപ്പെട്ടു. നിയമാനുസൃതമായി ഇന്ത്യയിൽ താമസിച്ച മുഹമ്മദീയരായ ഒരാളെയെങ്കിലും നാടുകടത്തിയതായി കാണിച്ച് തരാൻ താൻ വെല്ലുവിളിക്കുന്നതായും സുരേഷ് ഗോപി പറഞ്ഞു.ഭരണഘടന ഉയർത്തിപ്പിടിക്കാനായി ജനാധിപത്യ സംവിധാനത്തിൽ പാർലമെൻറിൽ നിയമ നിർമ്മാണം നടത്തുമെന്നും, ബില്ലുകൾ പാസാക്കുമെന്നും, വഖഫ് ഭേദഗതി ബില്ലിനെ പരാമർശിച്ചുകൊണ്ട് സുരേഷ് ഗോപി പറഞ്ഞുബിജെപിപടിഞ്ഞാറതറ മണ്ഡലം പ്രസിഡൻ്റ് സജി കോട്ടത്തറ അദ്ധ്യക്ഷത വഹിച്ചു.ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്, സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ അഡ്വ.ബി.ഗോപാലകൃഷ്ണൻ, ജെ. പ്രമീളാദേവി, ജില്ലാ പ്രസിഡൻറ് മാരായ പ്രശാന്ത് മലവയൽ, അഡ്വ.വി.കെ.സജീവൻ, മേഖല പ്രസിഡൻ്റ് ടി.പി. ജയചന്ദ്രൻ മാസ്റ്റർ, സംസ്ഥാന സമിതി അംഗം കെ.സദാനന്ദൻ, കൽപറ്റ മണ്ഡലം പ്രസിഡൻ്റ് ടി.എം.സുബീഷ്, മുൻ ജില്ല പ്രസിഡൻ്റ് പള്ളിയറ രാമൻ, ബി.ഡി ജെ.എസ് ജില്ലാ പ്രസിഡൻ്റ് എം.മോഹനൻ, എസ്.ടി മോർച്ച സംസ്ഥാന പ്രസിഡൻ്റ് മുകുന്ദൻ പളളിയറ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *